ന്യൂഡൽഹി : കേന്ദ്രസര്‍ക്കാര്‍ ബ്ലോക്ക് ചെയ്ത വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചാല്‍ മൂന്ന് വര്‍ഷം തടവുശിക്ഷ ലഭിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് റിപ്പോർട്ട്. ബോളിവുഡ് ചിത്രം ‘ഡിഷ്യൂ’വുമായി ബന്ധപ്പെട്ട കേസില്‍ ബ്ലോക്ക് ചെയ്യപ്പെട്ട സൈറ്റുകളില്‍ കാണിച്ച മുന്നറിയിപ്പ് സന്ദേശമാണ് ഇത്തരത്തിൽ തെറ്റിദ്ധരിക്കപ്പെട്ടത്.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍റെ നിര്‍ദ്ദേശപ്രകാരം ‘ഈ യുആര്‍എല്‍ ബ്ലോക്ക് ചെയ്തിരിക്കുന്നു’ എന്ന സന്ദേശമാണ് ഇത് വരെകാണിച്ചിരുന്നത്. എന്നാൽ ഈ സൈറ്റുകൾ എന്തിനാണ് ബ്ലോക്ക് ചെയ്തിരിക്കുന്നതെന്ന് അറിയാനുള്ള അവകാശം യൂസർമാർക്ക് ഉണ്ടെന്ന കാരണത്താൽ പകര്‍പ്പവകാശ നിയമത്തിന്റെ വകുപ്പുകള്‍ വിശദീകരിച്ച് സന്ദേശം നല്‍കണമന്ന് കോടതിയുടെ നിർദ്ദേശത്തെതുടർന്നാണ് പുതിയ മുന്നറിയിപ്പ് പ്രത്യക്ഷപ്പെട്ടത്.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരമോ, കോടതി നിര്‍ദേശ പ്രകാരമോ ബ്ലോക്ക് ചെയ്യപ്പെട്ട യുആര്‍എല്‍ ആണ് ഇത്. ഈ യുആര്‍എല്‍കളിലെ വിവരങ്ങള്‍ കാണുന്നതും, ഡൗണ്‍ലോഡ് ചെയ്യുന്നതും, പ്രദര്‍ശിപ്പിക്കുന്നതും, പകര്‍പ്പെടുക്കുന്നതും 1957ലെ പകര്‍പ്പവകാശ നിയമത്തിലെ 63, 63എ, 65, 65എ വകുപ്പുകള്‍ പ്രകാരം 3 വര്‍ഷത്തെ തടവ് ശിക്ഷയും 3 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
ഡിഎന്‍സ് ഫില്‍റ്ററിങ് വഴിയാണ് ഇന്ത്യയിൽ സൈറ്റുകൾ ബ്ലോക്ക് ചെയ്യുന്നത്. എന്നാൽ തേഡ് പാര്‍ട്ടി ഡിഎന്‍സ് സര്‍വീസുകളിലൂടെ ഈ ബ്ലോക്ക് മറികടക്കാൻ യൂസർമാർക്ക് കഴിയും. ഇത് മൂലം ടാറ്റാ ടെലികമ്മ്യൂണിക്കേഷന്‍, എയര്‍ടെല്‍ തുടങ്ങിയവരുടെ സഹായത്തോടെ ഇന്‍റര്‍നെറ്റ് ഗേറ്റ്‌വേ ലെവലിലാണ് യൂആർഎൽ ബ്ലോക്ക് ചെയ്യുന്നത്.
കടപ്പാട് : ഏഷ്യാനെറ്റ്
Post Your Comments