NewsIndia

ഇന്ത്യന്‍ ഗവണ്മെന്‍റിന്‍റെ പെന്‍ഷന്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കാന്‍ പ്രവാസികള്‍ ചെയ്യേണ്ട കാര്യങ്ങള്‍

പ്രവാസികൾക്ക് ഇനി മുതൽ ഇന്ത്യൻ സർക്കാരിന്റെ പെൻഷൻ പദ്ധതിയിൽ അഗമാകാം . എൻ ആർ ഇ അക്കൗണ്ടിൽ നിന്ന് പണം നേരിട്ടയക്കാം കൂടാതെ വർഷം പതിനാല് പതിനെട്ട് ശതമാനത്തിനടുത് നേട്ടമുണ്ടാവുകയും ചെയ്യും. റിസർവ്വ് ബാങ്ക് ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തിയിട്ടുണ്ട് .കഴിഞ്ഞവർഷം പെൻഷൻ റെഗുലേറ്ററി അതോറിറ്റി പ്രവാസികൾക്കുള്ള പെൻഷൻ പദ്ധതിയുമായി രംഗത്തു വന്നിരുന്നു.ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ കഴിഞ്ഞ വർഷം വരെ നാഷണൽ പെൻഷൻ സ്‌കീമിൽ ചേരാൻ സാധിച്ചിരിന്നുള്ളൂ . എന്നാൽ കഴിഞ്ഞ വർഷം ജൂലൈ മുതൽ ഇതിൽ പ്രവാസികളെക്കൂടി ഉൾപ്പെടുത്തുകയായിരിന്നു.

എൻ ആർ ഇ ,എൻ ആർ ഓ ,എഫ് സി എൻ ആർ തുടങ്ങിയ അക്കൗണ്ടുകളിൽ നിന്ന് പണം ഇതിനായി ഉപയോഗിക്കണമെങ്കിൽ 1999 ലെ ഫോറിൻ എക്സ്ചേഞ്ച്മാനേജ്‍മെന്റ് ആക്ട് ഭേദഗതി ചെയ്യേണ്ടതുണ്ട് .അതാണിപ്പോൾ ഭേദഗതി ചെയ്യപ്പെട്ടതായി റിസർവ്വ് ബാങ്ക് അറിയിച്ചിരിക്കുന്നത്.ഈ വിഭാഗത്തിൽ പെൻഷൻ ഫണ്ടിനെകൂടി ഉൾപ്പെടുത്തിയാണ് റിസർവ്വ് ബാങ്ക് ഈ പ്രശ്നം പരിഹരിച്ചിരിക്കുന്നത്. ഇപ്പോൾ പെൻഷൻ ഫണ്ട് റെഗുലേറ്ററി ഫണ്ട് നടത്തുന്ന പദ്ധതിയിൽ പ്രവാസികൾക്ക് സാധാരണ ബാങ്ക് ചാനൽ ഉപയോഗിച്ച അഗങ്ങൾ ആകാനും പണം നിക്ഷേപിക്കാനും സാധിക്കുന്നതാണ് .

രണ്ടായിരത്തിഒൻപത് മുതലാണ് സാധാരണക്കാർക്കും ഈ പെൻഷൻ പദ്ധതി ലഭ്യമായത്.അതുവരെ കേന്ദ്രസർക്കാർ ജീവനക്കാർക്ക് മാത്രമേ ഇതിൽ അഗങ്ങൾ അകാൻ കഴിഞ്ഞിരുന്നുള്ളൂ.നല്ല ലാഭ വിഹിതമാണ് കഴിഞ്ഞവർഷങ്ങളിൽ ഈ പെൻഷൻ ഫണ്ടിൽ കിട്ടി കൊണ്ടിരുന്നത്.അതുകൊണ്ട് തന്നെ പ്രവാസികൾക്ക് പെൻഷൻ പദ്ധതിയിൽ അഗമാകാം .പണം എപ്പോൾ വേണമെങ്കിലും പിൻവലിക്കാനും സാധിക്കുന്നതാണ് .നാഷണൽ പെൻഷൻ സ്‌കീമിന്റെ ഏറ്റവും വലിയ പ്രയോജനം അതിനു ലഭിക്കുന്ന ലാഭത്തിന് നികുതി ഇല്ല എന്നതാണ് .മാത്രമല്ല നിങ്ങൾ നികുതി ദായകനാണെങ്കിൽ അതിൽ അടക്കുന്നത് നിക്ഷേപമായി കണക്കുകൂട്ടി ആ തുകക്ക് നികുതി കൊടുക്കേണ്ടതില്ല .നിങ്ങൾ പ്രവാസിയാണെകിൽ ഇനി ഒന്നും നോക്കേണ്ടതില്ല ഒരു എൻ പി എസ അക്കൗണ്ട് എത്രയും പെട്ടെന്ന്തന്നെ നിങ്ങൾ ബാങ്ക് അക്കൗണ്ട് വഴി എടുക്കാവുന്നതാണ്.

പ്രവാസികൾക്ക് പെൻഷൻ പദ്ധതിയിൽ ചേരാൻ ആവശ്യമായ രേഖകൾ : ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിന് ഇ മെയിൽ ,മൊബൈൽ നമ്പർ ഇന്റർനെറ്റ് ബാങ്കിങ് ഉള്ള ബാങ്ക് അക്കൗണ്ട് ,തിരിച്ചറിയൽ രേഖക്കായി ആധാർ നമ്പറോ പാൻ നമ്പറോ ഉപയോഗിക്കാം ,കൂടാതെ പ്രവാസികൾ എൻ ആർ ഇ ,എൻ ആർ ഒ അക്കൗണ്ട് പാസ്സ്പോർട്ടിന്റെ കോപ്പി ജോലി സ്ഥലത്തെ വിലാസം എന്നിവ നൽകേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button