ന്യൂഡൽഹി: സർക്കാർ തങ്ങളുടെ ഫോൺ വിവരങ്ങൾ അപഹരിച്ചുവെന്ന് ആരോപിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രതിഷേധത്തിന് പിന്നാലെ പാകിസ്ഥാനും ആരോപണവുമായി രംഗത്ത്. പാകിസ്ഥാൻ വാര്‍ത്തവിതരണ മന്ത്രി ഫവാദ് ചൗധരിയാണ് തങ്ങളുടെ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഇന്ത്യൻ സർക്കാർ ഫോൺ ചോർത്തിയവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ടത്.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാൻ ഒരിക്കല്‍ ഉപയോഗിച്ചിരുന്ന ഒരു നമ്പറും നീരീക്ഷിക്കപ്പെട്ട പട്ടികയില്‍ ഉണ്ട്. പാകിസ്ഥാന്‍റെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെയും നിരീക്ഷിച്ചുവെന്നും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായ ശേഷം പ്രതികരിക്കുമെന്ന് പാകിസ്ഥാന്‍ വാര്‍ത്തവിതരണ മന്ത്രി ഫവാദ് പ്രതികരിച്ചു.
ഇത് തെളിയിക്കാൻ തങ്ങളുടെ പക്കൽ ഒന്നുമില്ലെന്നും ചൗധരി പറഞ്ഞു. എന്നാല്‍ നിരീക്ഷണ സംബന്ധിച്ച റിപ്പോര്‍ട്ടുകളോട് നയതന്ത്രപ്രതിനിധികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ വിഷയം വിവാദമായ സ്ഥിതിക്ക് ഇന്ത്യയുടെ ഹാക്കിംഗ് സംബന്ധിച്ച വിഷയം പ്രസക്തമായ ഫോറങ്ങളിലൂടെ പാകിസ്ഥാൻ ഉന്നയിക്കുമെന്ന് ചൗധരി അറിയിച്ചു. ട്വിറ്ററിലാണ് ചൗധരിയുടെ ആരോപണം.
Post Your Comments