കോഴിക്കോട്: ശോഭന ജോർജിനെതിരെ നന്ദകുമാറിന്റെ പരാതിയെ തുടർന്ന് സാക്ഷി വിസ്താരത്തിനായി ഉമ്മൻ ചാണ്ടി കോഴിക്കോട് കോടതിയിലെത്തി. കോഴിക്കോട് സബ് കോടതിയിലാണ് മുൻ മുഖ്യമന്ത്രി എത്തിയത്. ശോഭന ജോർജിനെതിരായി വന്ന വാർത്തയിൽ അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാർക്കു പരാതി നൽകിയ കോൺഗ്രസ് നിയമസഭാകക്ഷി സംഘത്തിൽ അംഗമായിരുന്ന ഉമ്മൻ ചാണ്ടി. അതുകൊണ്ടാണ് ക്രൈം നന്ദകുമാറാണ് അദ്ദേഹത്തെ സാക്ഷിയാക്കിയത്. 50 മിനിറ്റ് 17 വർഷം മുൻപ് നടന്ന കേസുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന വിസ്താരത്തിൽ ഉമ്മൻ ചാണ്ടി സാക്ഷിക്കൂട്ടിൽ നിന്നു. ഉമ്മൻ ചാണ്ടി പരാതി നൽകിയിരുന്നതായും നായനാരെ കണ്ടിരുന്നതായും മൊഴി നൽകി. ശോഭന ജോർജിനു തന്നോടു വ്യക്തി വിരോധമുണ്ടെന്നു തെളിയിക്കാനാണ് പഴയ പരാതി നന്ദകുമാർ കോടതിയുടെ പരിഗണനയിൽ കൊണ്ടുവന്നത്.
ക്രൈം ചീഫ് എഡിറ്റർ ടി.പി. നന്ദകുമാർ ശോഭനാ ജോർജ്ജ്, പി. ശശി, മുൻ ഡി.ഐ.ജി അരുൺ സിൻഹ എന്നിവരെ പ്രതികളാക്കിയാണ് കേസ് ഫയൽ ചെയ്തിരുന്നത്. നന്ദകുമാറിനെ 1999 ജൂൺ 30ന് പൊലീസ് അറസ്റ്റ് ചെയ്യുകയും മാഗസിൻ ഓഫീസിൽ നിന്നും ഫയലുകളും നീലച്ചിത്രങ്ങളും പിടിച്ചെടുത്തതായി കാണിച്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു.പിന്നീട് അധികാരത്തിൽ വന്ന ഉമ്മൻ ചാണ്ടി സർക്കാർ നന്ദകുമാറിനെതിരായ ആരോപണം നിലനിൽക്കുന്നതല്ലെന്ന് കണ്ട് കേസ് പിൻവലിക്കാൻ പ്രോസിക്യൂഷന് നിർദ്ദേശം നൽകി. മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് എതിർകക്ഷികൾ അനുകൂലവിധി നേടിയിരുന്നെങ്കിലും ഹൈക്കോടതി മുഖ്യമന്ത്രിയുടെ നിലപാട് ശരിവച്ച് കേസ് അസാധുവാക്കി. തുടർന്നാണ് നന്ദകുമാർ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടകേസ് ഫയൽ ചെയ്തത്. തുടർവിചാരണ സെപ്റ്റംബർ ഒന്നിലേക്ക് മാറ്റി.
Post Your Comments