NewsInternational

ഐ.എസിന് തിരിച്ചടി നല്‍കി ഇറാഖ് : ഐ.എസ് ഭീകരരോട് ഇറാഖ് ഭരണകൂടം പകവീട്ടിയത് ഇങ്ങനെ

ദമാസ്‌കസ്: 1700 ഇറാഖി പട്ടാളക്കാരെ തട്ടിക്കൊണ്ട് പോയി നിഷ്‌ക്കരുണം വധിച്ച 36 ഐ.എസ് ഭീകരരെ തൂക്കിക്കൊന്നു. ഇവര്‍ കൊല ചെയ്ത പട്ടാളക്കാരുടെ ബന്ധുക്കളുടെ മുമ്പില്‍ വച്ചാണ് ഇവരെ തൂക്കിലേറ്റിയിരിക്കുന്നത്. ഇറാഖില്‍ നിന്നുള്ള ഒരു പ്രതികാരത്തിന്റെ കഥയാണിത്. സ്‌പെയ്‌ച്ചെര്‍ കൂട്ടക്കൊലയില്‍ ഭാഗഭാക്കായവര്‍ക്കാണീ കടുത്ത ശിക്ഷ ഇറാഖ് നല്‍കിയിരിക്കുന്നത്.

ഇറാഖിലെ തിക്രിതിനടുത്തുള്ള സൈനിക ബേസില്‍ നിന്നായിരുന്നു ഐ.എസ് ജിഹാദികള്‍ പട്ടാളക്കാരെ തട്ടിക്കൊണ്ട് പോവുകയും പിന്നീട് ക്രൂരമായി തല ഛേദിക്കുകയും ചെയ്തിരുന്നത്.

കഴിഞ്ഞ ദിവസം നസിറിയാഹ് ജയിലില്‍ ഐ.എസ് ഭീകരരെ തൂക്കിലേറ്റുമ്പോള്‍, കൊല്ലപ്പെട്ട പട്ടാളക്കാരുടെ ചില ബന്ധുക്കള്‍ പങ്കെടുത്തിരുന്നുവെന്നാണ് ഒഫീഷ്യലുകള്‍ വെളിപ്പെടുത്തുന്നത്.

മുന്‍ പ്രസിഡന്റ് സദ്ദാ ഹുസൈന്റെ ഹോം ടൗണായ തിക്രിതില്‍ 2014ല്‍ പിടിച്ചടക്കിയതിനെ തുടര്‍ന്നായിരുന്നു ഐ.എസ് ഭീകരര്‍ 1700 പട്ടാളക്കാരെ കൂട്ടക്കുരുതി നടത്തിയത്. സ്‌പെയ്‌ച്ചെര്‍ ക്യാമ്പില്‍ നിന്നും പട്ടാളക്കാര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അവരെ ഐ.എസ് തട്ടിക്കൊണ്ട് പോയി വധിക്കുകയായിരുന്നു. മുന്‍ യുഎസ് ബേസിന് സമീപത്തായിരുന്നു ഈ പട്ടാളക്യാമ്പ്. തിക്രിത് പിടിച്ചെടുത്ത് മണിക്കൂറുകള്‍ക്കകം നിരവധി പേരെ മുഖം കുനിച്ച് നിര്‍ത്തി വെടിവച്ച് കൊല്ലുന്ന ഗ്രാഫിക് ഇമേജുകള്‍ ഐ.എസ് പുറത്ത് വിട്ടിരുന്നു.സ്‌പെയ്‌ച്ചെര്‍ കൂട്ടക്കൊല ഇറാഖിലുടനീളം കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. ഈ വര്‍ഷം ആദ്യമായിരുന്നു ഒരു ഇറാഖി കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നത്.

36 ഐ.എസുകാരെ തൂക്കിക്കൊന്ന കാര്യം ദിഖാര്‍ ഗവര്‍ണര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.സ്‌പെയ്‌ച്ചെര്‍ കൂട്ടക്കൊലയ്ക്കിരയായവരില്‍ 400 പേര്‍ ദിഖാര്‍ പ്രവിശ്യയിലുള്ളവരാണെന്ന് ഗവര്‍ണറുടെ വക്താവ് വെളിപ്പെടുത്തുന്നു.മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ പാലസ് കോംപ്ലക്‌സിലുള്ള മുന്‍ റിവര്‍ പൊലീസ് ബില്‍ഡിംഗിന്റെ ഉള്‍വശമായിരുന്നു ഈ കൂട്ടക്കൊല നടത്തിയ വേദികളിലൊന്ന്. പട്ടാളക്കാരെ നിരനിരയായി നിര്‍ത്തി കൊന്ന് തള്ളുന്ന വീഡിയോ ഐ.എസ് പുറത്ത് വിട്ടിരുന്നു. ഓരോരുത്തരെയും പുറകില്‍ നിന്നും വെടിവച്ച് വെള്ളത്തിലേക്ക് തള്ളിയിടുന്ന ഫൂട്ടേജായിരുന്നു അത്.

അതേസമയം ഭീകരരെ നേരിടുന്നതിനായി ഇറാഖ് വീണ്ടും വധശിക്ഷ തിരിച്ച് കൊണ്ടു വരുന്നതിനെ കര്‍ക്കശമായി വിമര്‍ശിച്ച് മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഏത് സന്ദര്‍ഭത്തിലാണെങ്കിലും വധശിക്ഷ അസ്വീകാര്യമാണെന്നാണ് ആംനെസ്റ്റിയുടെ ഇറാഖിലെ ഗവേഷകയായ ഡയാന എല്‍റ്റാഹവേ ആരോപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button