ന്യൂയോര്‍ക്ക്: ഇന്ത്യ തേടുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരിച്ച് ഐക്യരാഷ്ട്ര സഭ. ദാവൂദ് ഇബ്രാഹിമിന്റേതെന്ന് സംശയിച്ച് ഇന്ത്യ നൽകിയ വിലാസങ്ങളിൽ ആറെണ്ണം ഐക്യരാഷ്ട്രസഭ സ്ഥിതീകരിച്ചു. അതേ സമയം ഇന്ത്യ നൽകിയ 3 മേൽവിലാസങ്ങൾ തെറ്റാണെന്നും ഇതിലൊന്ന് പാകിസ്ഥാന്റെ ഐക്യരാഷ്ട്രസഭ പ്രതിനിധി മലീഹ ലോധിയുടേതാണെന്നും കണ്ടെത്തി.
അധോലോക കുറ്റവാളിയായ ദാവൂദ് പാകിസ്താനില്‍ ഒളിച്ചു താമസിക്കുകയാണെന്നും പാക് ചാരസംഘടന ദാവൂദിന് സംരക്ഷണം നല്‍കുന്നുവെന്നും ഇന്ത്യ ആരോപിച്ചിരുന്നു. എന്നാൽ ഈ വാദങ്ങൾ പാകിസ്ഥാൻ തള്ളുകയാണുണ്ടായത്. ഒടുവിൽ ദാവൂദിന് അഭയം നൽകുന്നതിനെതിരെ യുഎന്നിന് മുന്നില്‍ ഇന്ത്യ പരാതി ഉന്നയിച്ചു. ദാവൂദിന് അഭയം നല്‍കിയ പാകിസ്ഥാനെതിരെ കര്‍ശന നടപടി വേണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
Post Your Comments