NewsInternational

ഒരാഴ്ച നീണ്ടുനിന്ന ഐഎസ് നശീകരണത്തിനു ശേഷം ഇറാനില്‍ നിന്ന്‍ റഷ്യ പിന്‍വാങ്ങി

ഇറാനിലെ വ്യോമത്താവളങ്ങള്‍ ഉപയോഗിച്ചുള്ള ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദകേന്ദ്രങ്ങളുടെ നശീകരണം തത്കാലത്തേക്ക് അവസാനിപ്പിച്ച റഷ്യന്‍ യുദ്ധവിമാനങ്ങള്‍ റഷ്യയിലേക്ക് മടങ്ങി. തങ്ങളുടെ വ്യോമത്താവളങ്ങള്‍ ഉപയോഗിക്കാന്‍ കൊടുത്ത അനുവാദം റഷ്യ തങ്ങളുടെ വമ്പത്തം കാണിക്കാനാണ് ഉപയോഗപ്പെടുത്തിയതെന്നും, റഷ്യ മര്യാദ പാലിച്ചില്ലെന്നും ഇറാനിയന്‍ വിദേശകാര്യ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. വ്യോമത്താവളങ്ങള്‍ ഉപയോഗിക്കാനുള്ള അനുമതി റദ്ദാക്കിയ തീരുമാനം അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഇറാനിയന്‍ വിദേശകാര്യ വക്താവ് പ്രസ്തുത പരാതി ഉന്നയിച്ചത്.

ഇറാനിലെ ഹമെദാനിലുള്ള ഷാഹിദ് നോജേഹ് എയര്‍ബേസാണ് കഴിഞ്ഞയാഴ്ച കുറഞ്ഞത് മൂന്നു തവണയെങ്കിലും തങ്ങളുടെ ബോംബര്‍ വിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കാനായി മോസ്കോ ഉപയോഗിച്ചത്. ഇറാന്‍ ഈ അനുമതി പിന്‍വലിച്ചതോടെ എല്ലാ യുദ്ധവിമാനങ്ങളും റഷ്യയിലേക്ക് മടങ്ങിയതായി മോസ്കോയും അറിയിച്ചു.

സിറിയയിലെ സാഹചര്യം അനുസരിച്ച്, ഇറാന്‍ അനുമതി നല്‍കുകയാണെങ്കില്‍, ഇറാനിയന്‍ വ്യോമത്താവളങ്ങള്‍ ഉപയോഗിച്ച് ഇനിയും ഐഎസിനു മേല്‍ അക്രമണങ്ങള്‍ സംഘടിപ്പിക്കുമെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ടെഹ്റാനില്‍ നടന്ന പത്രസമ്മേളനത്തില്‍, “സിറിയയിലെ തീവ്രവാദകേന്ദ്രങ്ങള്‍ക്ക് നേരേ തങ്ങളുടെ വ്യോമത്താവളങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള റഷ്യന്‍ അക്രമണങ്ങള്‍ താത്ക്കാലികമായിരുന്നു എന്നും, റഷ്യയുടെ അഭ്യര്‍ത്ഥനപ്രകാരം ആയിരുന്നു ഇതിനുള്ള അനുമതി നല്‍കിയതെന്നും ആയിരുന്നു,” ഇറാനിയന്‍ വിദേശകാര്യ വക്താവ് ബഹ്റാം ഘസേമി അറിയിച്ചത്.

“തത്കാലത്തേക്ക് അത് അവസാനിച്ചു,’ ഘസേമി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button