NewsInternational

ഉസൈൻ ബോൾട്ടിന്റെ ട്രാക്കിൽ ഇനി ‘ടേർണിങ് പോയിന്റ്’

റിയോ :ലോകത്തെ ഏറ്റവും വേഗമേറിയ മനുഷ്യനാണ് ഉസൈന്‍ ബോള്‍ട്ട്. സ്പ്രിന്റ് ഇതിഹാസമായി മാറിക്കഴിഞ്ഞ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് ഒളിമ്പിക്‌സില്‍ ട്രിപ്പിള്‍ ഹാട്രിക് സ്വര്‍ണം നേടിയതിന് പിന്നാലെ വിവാഹത്തിനൊരുങ്ങുകയാണ്. രണ്ടുവര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. ഒളിമ്പിക്സിനുശേഷം മകന്‍ വിവാഹം കഴിച്ചേക്കുമെന്ന സൂചന അമ്മ ജെന്നിഫറാണ് പുറത്തുവിട്ടത്. ബോള്‍ട്ടിന്റെ സഹോദരി ഷെറിന്‍ കാമുകി കാസി കാസി ബെന്നറ്റുമായുള്ള ബോൾട്ടിന്റെ വിവാഹത്തെപ്പറ്റി ഈ കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു . ബോള്‍ട്ട് റിയോയില്‍ നിന്ന് തിരിച്ചെത്തിയാല്‍ ഉടന്‍ മോതിരമാറ്റം നടന്നേക്കുമെന്നും സഹോദരി സൂചന നല്‍കുന്നു.

കാസിയുമായുള്ള പ്രണയം ഒതുക്കിനിര്‍ത്തിയിരിക്കുകയായിരുന്നു ബോള്‍ട്ട് ഇതുവരെ. തന്റെ പ്രകടനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. 35 വയസ്സില്‍ മാത്രമേ വിവാഹിതനാവൂ എന്ന് ബോള്‍ട്ട് നേരത്തെ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ തിരുത്താന്‍ ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button