
മാവേലിക്കര● മാവേലിക്കരയില്‍ വാടകവീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരികയായിരുന്ന പെണ്‍വാണിഭ സംഘം പോലീസ് വലയിലായി. ഇടപാടുകാരനായ പുരുഷനും മൂന്ന് സ്ത്രീകളുമാണ് അറസ്റ്റിലായത് വവ്വാക്കാവ് കടത്തൂര്‍ കുന്നേത്തു തെക്കേതില്‍ സെയ്ഫുദീന്‍(42), ഓച്ചിറ പായിക്കുഴി അഞ്ചക്കാരന്റയ്യത്ത് മഹീഷത്ത്(37), ഓച്ചിറ മേമന മരങ്ങാട്ട് വീട്ടില്‍ രമ്യ (29), കായംകുളം പെരിങ്ങാല കാട്ടില്‍ ലക്ഷംവീട് കോളനിയില്‍ സുനി എന്ന അന്നമ്മ വര്‍ഗീസ് (40) എന്നിവവരാണ് പിടിയിലായത്.
മാര്‍ച്ചിലാണ് മഹീഷത്തും ഭര്‍ത്താവും ഭരണിക്കാവ് തെക്കേമങ്കുഴി വിഷ്ണു ഭവനത്തില്‍ മോഹനന്റെ ഉടമസ്ഥതയിലുള്ള വീട് വാടകയ്ക്കെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായി വിചാരണത്തടവുകാരനായി മാവേലിക്കര സബ്ജയിലില്‍ കഴിയുന്ന വെട്ടിത്തറ ഉണ്ണിക്കൃഷ്ണനും ഈ വീട്ടിലാണ് വാടകയ്ക്കു താമസിച്ചിരുന്നത്.
പെണ്‍കുട്ടികളെ ഇവിടെയെത്തിച്ച് അനാശാസ്യം നടത്തുന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. സംഘത്തില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് സൂചന. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. അറസ്റ്റിലായ ശേഷവും ഇവരുടെ ഫോണിലേക്ക് നിരവധി പേര് വിളിച്ചുകൊണ്ടിരിക്കുകയാണ്. സി.ഐയെ കൂടാതെ കുറത്തികാട് എസ്.ഐ: ഗോപാലകൃഷ്ണന്, എ.എസ്.ഐ: അരുണ്‍, സി.പി.ഒമാരായ രതീഷ്, രഞ്ജിത്ത്, സിജു, വനിതാ പോലീസ് ഓഫീസര്‍ ശ്രീദേവി എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Post Your Comments