റിയാദ് : സൗദിയില്‍ ഫഌറ്റില്‍ വന്‍ അഗ്നിബാധ. സൗദി തലസ്ഥാനമായ റിയാദിനടുത്ത ഫ്ളാറ്റിലുണ്ടായ വന്‍ അഗ്നിബാധയില്‍ രണ്ട് കുടുംബത്തിലെ കുട്ടികളടക്കം ആറ് പേര് മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ആറിനായിരുന്നു അപകടം. തൊട്ടടുത്തെ ഫ്ലാറ്റുകളില്‍ താമസിക്കുന്ന രണ്ടു കുടുംബങ്ങളാണ് അപകടത്തില്‍പ്പെട്ടത്. അമിത തോതിലുള്ള വൈദ്യുതി പ്രവാഹമാണ് ദുരന്തത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവം സൗദിയിലെ ഫിലിപ്പീന്‍സ് എംബസി സ്ഥിരീകരിച്ചു.
ആദ്യ കുടുംബത്തിലെ ഗര്‍ഭിണിയും ഭര്‍ത്താവും ഇവരുടെ ഒന്നര വയസുള്ള പെണ്‍കുട്ടിയും രണ്ടാമത്തെ കുടുംബത്തിലെ യുവതിയും മകനും മകളും പുക ശ്വസിച്ചാണ് മരിച്ചത്. രണ്ടാമത്തെ കുടുംബം താമസിച്ചിരുന്ന ഫ്ളാറ്റിലായിരുന്നു അഗ്നിബാധയുണ്ടായത്. ഭര്‍ത്താവ് ജോലിക്ക് പോയ ഉടന്‍ ഫ്ളാറ്റിന് അഗ്നിബാധയുണ്ടാവുകയായിരുന്നു. ഇദ്ദേഹം ഓടിയെത്തിയപ്പോഴേയ്ക്കും ഭാര്യയും മകനും മകളും മരിച്ചു കഴിഞ്ഞിരുന്നു. മൃതദേഹം പൊലീസ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
Post Your Comments