ന്യൂഡല്‍ഹി : ബജറ്റവതരണത്തില്‍ പൊളിച്ചെഴുത്തുമായി നരേന്ദ്രമോദി സര്‍ക്കാര്‍. ബ്രിട്ടീഷു കാലത്തെ രീതികള്‍ ഇപ്പോഴും തുടരുന്നത് അവസാനിപ്പിക്കാനാണ് മോദി സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഇനി മുതല്‍ ബഡ്ജറ്റ് അവതരണം ജനുവരി മാസത്തിലാക്കാന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങി.
1999വരെ വൈകിട്ട് അഞ്ചു മണിക്കായിരുന്നു പൊതുബഡ്ജറ്റ് അവതരിപ്പിച്ചിരുന്നത്. ബ്രിട്ടീഷ് പാരമ്പര്യം അനുസരിച്ചായിരുന്നു. എന്നാല്‍,വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ഇത് 11 മണിയിലേക്ക് ആക്കി. പിന്നീട് വന്ന സര്‍ക്കാരുകളും ഈ രീതി തന്നെ തുടരുകയായിരുന്നു. നിലവില്‍ ഫെബ്രുവരി അവസാനമാണ് ബഡ്ജറ്റ് അവതരിപ്പിച്ചു വരുന്നത്. 92 വര്‍ഷമായി,റെയില്‍വേയ്ക്കായി പ്രത്യേകം ബഡ്ജറ്റ് അവതരിപ്പിച്ചു വരുന്നത് അവസാനിപ്പിക്കാന്‍ നേരത്തെ കേന്ദ്ര ധനമന്ത്രാലയം തീരുമാനിച്ചിരുന്നു.
ബഡ്ജറ്റ് ജനുവരിയില്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച് ആലോചനയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍, ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ല. നിശ്ചിത തീയതില്‍ തന്നെ ബഡ്ജറ്റ് അവതരിപ്പിക്കണമെന്ന് നിയമമൊന്നുമില്ല. പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ ഒന്നിന് മുമ്പ് ബഡ്ജറ്റ് അവതരിപ്പിക്കണമെന്നേയുള്ളൂ. രണ്ടു മാസത്തെ ചെലവുകള്‍ക്കായി കേന്ദ്രം പലപ്പോഴും വോട്ട് ഓണ്‍ അക്കൗണ്ട് അവതരിപ്പിക്കാറുണ്ട്. ജനുവരിയില്‍ ബഡ്ജറ്റ് അവതരിപ്പിച്ചാല്‍ വോട്ട് ഓണ്‍ അക്കൗണ്ടിന്റെ ആവശ്യം ഉണ്ടാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments