സ്വവർഗ ദമ്പതികൾക്ക് ഒറ്റപ്രസവത്തിൽ മൂന്ന് കുട്ടികൾ. സൗത്ത് ആഫ്രിക്കയിലെ പ്രിറ്റോറിയയില്‍ നിന്നുള്ള ഈ മൂന്ന് കുഞ്ഞുങ്ങൾക്ക് അമ്മയും അച്ഛനും അച്ഛൻമാരാണ്. പുരുഷ ഡി എൻ എയിലാണ് മൂവരും ജനിച്ചത്. ഒറ്റപ്രസവത്തിൽ മൂന്ന് കുട്ടികൾ ഉണ്ടായിരിക്കുന്നത് സ്വവർഗ ദമ്പതികളായ ക്രിസ്റ്റോയ്ക്കും തിയോ മെനലോവോയ്ക്കുമാണ്. ലോകത്തിൽ ആദ്യ സംഭവമാണിതെന്ന് റിപോർട്ടുകൾ പറയുന്നു.
സാധാരണ സ്വവർഗ ദമ്പതികൾക്ക് കുട്ടികൾ ഉണ്ടാകാറില്ല. ദത്തെടുക്കുകയോ വാടകഗർഭപാത്രം തേടുകയോ ആണ് പതിവ്. വാടകഗർഭപാത്രത്തിലൂടെ കുട്ടികൾ ഉണ്ടാവാനാണ് ഇവർ ആഗ്രഹിച്ചത്. പക്ഷെ സ്വവർഗ ദമ്പതികൾക്ക് വാടകഗർഭപാത്രം നൽകാൻ പലരും തയ്യാറായില്ല. ഇവർക്ക് വാടകഗർഭപാത്ര നൽകാൻ തയ്യാറായ സ്ത്രീയെ പരിചയപ്പെട്ടത് ഇവരുടെ അയൽവാസിയായയ അത്ലറ്റ് ഓസ്കാർ പ്രറ്റോറിയോസ് വഴിയാണ്. വാടകഗർഭപാത്രത്തിൽ രണ്ട് ഭ്രൂണത്തിൽ ഒന്നിൽ ക്രിസ്റ്റോയുടെ ബീജവും രണ്ടാമത്തേതിൽ തിയോയുടെ ബീജവുമായി ക്രിത്രിമ സങ്കലനം നടത്തിയാണ് നിക്ഷേപിച്ചത്. ഒരു ഭ്രൂണം വിഭജിച്ച് മൂന്നാമത്തെ കുട്ടിയുടലെടുക്കുകയായിരുന്നുവെന്ന് പത്താം മാസത്തെ സ്കാനിംഗിലാണ് മനസിലായത്. രണ്ട് പെണ്‍കുഞ്ഞുങ്ങളും ഒരാണ്‍കുട്ടിയുമാണ് ജനിച്ചതിൽ രണ്ട് പേർ സരൂപ ഇരട്ടകളാണ്. ജോഷ്വാ, സോയ്, കേറ്റ് എന്നാണ് പേരിട്ടിരിക്കുന്നത്.
Post Your Comments