തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ്‌നായയുടെ ആക്രമണം രൂക്ഷമായി തുടരുമ്പോഴും നായ്ക്കളെ കൊല്ലമെന്നും വേണ്ടെന്നുമുള്ള വാദപ്രതിവാദങ്ങള്‍ക്ക് പിന്നില്‍ പേവിഷ പ്രതിരോധ മരുന്ന് ലോബിയാണെന്ന് സംശയം. തെരുവ് നായയുടെ കടിയേറ്റ് വൃദ്ധ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാനത്താകെ രോഷം പുകയുമ്പോള്‍ നായ്ക്കളെ കൊല്ലണമെന്ന് ഒരു വിഭാഗവും കൊല്ലേണ്ടെന്ന് മൃഗസ്‌നേഹികളുടേയും വാദഗതികള്‍ മുതലാക്കി പേവിഷ മരുന്ന് ലോബി കേരളത്തില്‍ വന്‍ ലാഭം കൊയ്യുകയാണ്.
ഒരു വര്‍ഷം മാത്രം സംസ്ഥാനത്ത് വിറ്റഴിയുന്നത് 2800 കോടിയുടെ മരുന്നുകളാണെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം പേവിഷ പ്രതിരോധ മരുന്നുകള്‍ക്ക് വേണ്ടി മാത്രം സംസ്ഥാന സര്‍ക്കാര്‍ 11 കോടി വകയിരുത്തിയിരുന്നു. മൂന്നര വര്‍ഷം കൊണ്ട് തെരുവു നായകളുടെ കടിയേറ്റ് 35 പേര്‍ കൊല്ലപ്പെടുകയും മൂന്നരലക്ഷം പേര്‍ ചികിത്സ തേടുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍. അതേസമയം പ്രതിരോധ മരുന്നുകളുടെ ദൗര്‍ലഭ്യം ഇല്ലെന്നാണ് വിവരം. ഇക്കാരണങ്ങള്‍ക്കൊണ്ട് തന്നെ നായ്ക്കളെ കൊല്ലാത്തത് പേവിഷ മരുന്ന് ലോബിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു
Post Your Comments