അങ്കാറ: തുര്‍ക്കിയില്‍ വിവാഹപാര്‍ട്ടിക്ക് നേരെ ചാവേറാക്രമണം. 30 പേരാണ് തുര്‍ക്കിയിലെ ഗാസിയാന്‍റെപ്പില്‍ വിവാഹാഘോഷത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 90 പേര്‍ക്ക് പരിക്കുണ്ട്. ചാവേറാക്രമണമെന്ന് സംശയമുണ്ട്. തുര്‍ക്കി പ്രധാനമന്ത്രി സിറിയയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സ്ഫോടനമുണ്ടായത്.
ഗാസിയാന്‍റെപ്പ് സിറിയന്‍ അതിര്‍ത്തിയ്ക്ക് സമീപത്തെ കുര്‍ദ്ദിഷ് പ്രദേശമാണ്. തുര്‍ക്കി അടുത്ത കാലത്തായി ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികളും കുര്‍ദിഷ് പോരാളികളും നടത്തുന്ന ആക്രമണങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. മരണമടഞ്ഞവരില്‍ കുട്ടികളും സ്ത്രീകളും ഉണ്ടെന്നാണ് വിവരം. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരുമേറ്റെടുത്തില്ല.
Post Your Comments