
ഭുവനേശ്വര്‍ : ലോക ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ അഭിമാനമായി മലയാളി താരം എസ്.എല്‍ നാരായണന്‍. എസ്.എല്‍. നാരായണന് വെങ്കലമാണ് കിട്ടിയത്. ഭുവനേശ്വരില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് നേട്ടം.
ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി എസ്.എല്‍. നാരായണന്‍ മാറി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒമ്പത് പോയിന്റാണ് നാരായണന്‍ നേടിയത്. തിരുവനന്തപുരം സ്വദേശിയായ നാരായണന്‍ ഇന്റര്‍നാഷണല്‍ മാസ്റ്ററും കഴിഞ്ഞ വര്‍ഷം ഗ്രാന്‍ഡ് മാസ്റ്ററുമായിരുന്നു. ഇന്ത്യയുടെ പി.വി.നന്ദിത വെള്ളിയും കരസ്ഥമാക്കിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്‍പത് പോയിന്റ് നേടിയാണ് നന്ദിത വെള്ളിക്ക് അര്‍ഹയായത്.
Post Your Comments