NewsIndia

റിസര്‍വ് ബാങ്കിന് ഇനി പുതിയ തലവന്‍

ന്യൂഡല്‍ഹി: റിസർവ്​ ബാങ്ക്​ ഓഫ്​ ഇന്ത്യയുടെ പുതിയ ഗവർണറായി ഡോ ഊർജിത് പട്ടേലിനെ നിയമിച്ചു. കാലാവധി അവസാനിക്കുന്ന ഗവർണർ ഡോ. രഘുറാം രാജന്‍റെ ഒ​ഴിവിലേക്കാണ്​ നിയമനം.അപോയ്മെന്റ്സ് കമ്മിറ്റി ഓഫ് കാബിനറ്റ് (എസിസി) യാണ് ഉർജിത് പട്ടേലിന്റെ നിയമനം അംഗീകരിച്ചത്.സെപ്റ്റംബർ നാലു മുതൽ മൂന്നുവർഷത്തേക്കാണ് നിയമനം. രഘുറാം രാജൻ ഗവർണറായി ചുമതലയേറ്റെടുക്കുന്നതിനു ഏതാനും മാസം മുൻപാണ് ഉർജിത് സെൻട്രൽ ബാങ്കിൽ ജോലി ആരംഭിച്ചത്.1984ൽ സാമ്പത്തിക ശാസ്ത്രത്തിൽ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നു ബിരുദവും 1986 ൽ ഓക്സ്ഫോർഡ് സര്‍വ്വകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ എംഫിൽ നേടിയ 52കാരനായ ഊർജിത്​ യേൽ സർവകലാശാലയിൽ നിന്ന്​ പി എച്ച് ഡിയും നേടിയിട്ടുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button