കോട്ടയം : പൊന്‍കുന്നം എലിക്കുളത്ത് ജ്യേഷ്ഠനെ അനുജന്‍ വെട്ടിക്കൊലപ്പെടുത്തിയത് കുടിച്ച മദ്യത്തെ ചൊല്ലിയുള്ള വാക്ക്തര്‍ക്കത്തെ തുടര്‍ന്ന്.
എലിക്കുളം ആളുറുമ്പ് ചിറ്റക്കാട്ട് ടോമി സഹോദരന്‍ ജോയിയെ മഴുകൊണ്ട് വെട്ടികൊലപ്പെടുത്തുകയായിരുന്നുവെന്ന് ടോമി പൊലീസിന് മൊഴി നല്‍കി. കുടിച്ച മദ്യത്തിന്റെ വിലയായി ആയിരം രൂപ വേണമെന്ന തര്‍ക്കത്തിനൊടുവില്‍ മഴുവുമായെത്തി ജ്യേഷ്ഠനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് ടോമി പൊലീസിനോട് സമ്മതിച്ചു.
മംഗലാപുരത്ത് ടാപ്പിംഗ് തൊഴിലാളിയായ ജോയ് വെള്ളിയാഴ്ച നാട്ടിലെത്തിയതായിരുന്നു. ടോമിയും ജോയിയും ഒരുമിച്ച് മദ്യപിച്ച ശേഷം ടോമിയുടെ വീട്ടിലെത്തി . അവിടെ സൂക്ഷിച്ചിരുന്ന മദ്യം ജോയ് എടുത്ത് കുടിച്ചതില്‍ പ്രകോപിതനായ ടോമി ജോയിയോട് മദ്യത്തിന്റെ വിലയായ ആയിരം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. തിങ്കളാഴ്ച നല്‍കാമെന്ന് ജോയി പറഞ്ഞിട്ടും അതില്‍ തൃപ്തനാകാതെ ടോമി പനവെട്ടാന്‍ ഉപയോഗിക്കുന്ന മഴുവുമായ് ജോയിയെ ആക്രമിക്കുകയായിരുന്നു.
കൊല നടത്തിയ ശേഷം അടുത്തുള്ള കട്ടിലില്‍ കിടന്ന് ഉറങ്ങിയ ഇയാളെ സംഭവമറിഞ്ഞെത്തിയ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
Post Your Comments