NewsInternational

സൗദിയില്‍ ജോലി കിട്ടാത്ത തൊഴിലാളികള്‍ക്ക് ആശ്വാസമായി വിദേശകാര്യമന്ത്രാലയം സൗദിയിലെ ജോലി നഷ്ടപ്പെട്ടാലും പകരം സംവിധാനം ഏര്‍പ്പെടുത്തും

റിയാദ്: സൗദി അറേബ്യയില്‍ മൂന്ന് കമ്പനികള്‍ പൂട്ടി പോയത് കാരണം ദുരിതത്തിലായ തൊഴിലാളികള്‍ മറ്റൊരിടത്തും ജോലി കിട്ടിയിട്ടില്ലെങ്കില്‍ ഇന്ത്യയിലേക്ക് മടങ്ങണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. നാട്ടിലേയ്ക്ക് മടങ്ങുന്നവര്‍ക്ക് തൊഴില്‍ ലഭ്യമാക്കാമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

മടങ്ങി വരുന്നവരെ കുറിച്ച് സംസ്ഥാനങ്ങള്‍ക്ക് വിവരം നല്‍കുന്നില്ലെന്ന മന്ത്രി കെടി ജലീലിന്റെ ആരോപണം വിദേശകാര്യമന്ത്രാലയം തള്ളി. ഈ പ്രസ്താവനയോട് യോജിക്കുന്നില്ല.സ്വന്തം സംസ്ഥാനങ്ങളില്‍ നിന്നുമുള്ള തൊഴിലാളികള്‍ എത്തുമ്പോള്‍ അവരെ സ്വന്തം നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിന്റേതാണ്.

സൗദി അറേബ്യയില്‍ മൂന്ന് കമ്പനികള്‍ പൂട്ടിയത് കാരണം തൊഴില്‍ നഷ്ടപ്പെട്ടവര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്.വളരെ കുറച്ച് പേരെ ഇതുവരെ മടങ്ങാന്‍ തയ്യാറായിട്ടുള്ളു. മറ്റ് കമ്പനികളില്‍ ഇവര്‍ക്ക് ജോലി കിട്ടാനുള്ള സാദ്ധ്യത ആരായുന്നുണ്ടെന്നും ഇതല്ലെങ്കില്‍ മടങ്ങുക എന്ന വഴിയെ മുന്നിലുള്ളുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button