ന്യൂഡൽഹി: ബലൂചിസ്ഥാൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആർഎസ്എസ്സിന്റെ പിന്തുണ. വിഷയം ഉന്നയിച്ച ഇന്ത്യയുടെ നടപടി ശരിയാണെന്നു മുതിർന്ന ആർഎസ്എസ് നേതാവും ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ഇന്ദ്രഷ് കുമാർ പറഞ്ഞു. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബലൂചിസ്ഥാൻ വിഷയം പരാമർശിച്ചതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഇന്ദ്രേഷ് കുമാർ.
കശ്മീരിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന പാക്കിസ്ഥാനു സ്വന്തം നാട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുന്നില്ലെന്നും, പാകിസ്ഥാൻ നല്ല രാജ്യവും നല്ല അയൽക്കാരനുമാകണമെന്നും അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാൻ അവരുടെ ജനങ്ങളെ മൂന്നാംകിട പൗരൻമാരായാണു കാണുന്നതെന്നും പ്രവശ്യയിൽ നടക്കുന്ന സ്വാതന്ത്ര്യ നീക്കങ്ങളെ ആയുധമുപയോഗിച്ച് അടിച്ചമർത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ധാർമികമായി ഇന്ത്യയുടെ നടപടി ശരിയാണ്. കശ്മീരിന്റെ കാര്യത്തിൽ പാക്കിസ്ഥാനു പിഴവു പറ്റിയിരിക്കുന്നുവെന്നും ഇന്ദ്രേഷ് കുമാർ പറഞ്ഞു
Post Your Comments