പത്തനംതിട്ട:മുഖ്യമന്ത്രിക്ക് ശബരിമല കയറാന്‍ കഴിയാത്തതിന് പിന്നില്‍ സാക്ഷാല്‍ അയ്യപ്പനെന്ന് പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ്. ശബരിമല കയറാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്ന് താന്‍ നേരത്തേ പറഞ്ഞതാണെന്നും,മല കയറാനുള്ള ആരോഗ്യം മുഖ്യമന്ത്രിക്കില്ല എന്ന് പറഞ്ഞിട്ടും വാശിയുടെ പുറത്താണ് അദ്ദേഹം തീരുമാനം എടുത്തത് എന്നും പിസി ജോര്‍ജ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് സന്നിധാനത്ത്നടത്താനിരുന്ന അവലോകന യോഗം കനത്ത മഴയെ തുടര്‍ന്ന് റദ്ദാക്കിയ പശ്ചാത്തലത്തിലാണ് പിസി ജോര്‍ജ്ജിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ യാത്രാതടസത്തിന് പിന്നില്‍ സാക്ഷാല്‍ അയ്യപ്പനാണെന്നും പിസി ജോര്‍ജ് പറഞ്ഞു.
ശബരിമല സീസണ്‍ തുടങ്ങുന്നതിനു മുന്‍പ് ശബരിമല മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പമ്പയിലെത്തിയിരുന്നു.പക്ഷെ കനത്ത മഴയെ തുടര്‍ന്ന് യാത്ര മാറ്റി വെക്കുകയായിരുന്നു.
Post Your Comments