KeralaLatest NewsNewsIndiaInternational

പെൺകുട്ടികളും ആൺകുട്ടികളും ഒരേ ക്ലാസിൽ ഇരുന്ന് പഠിക്കരുതെന്ന് ഫത്‌വ പുറപ്പെടുവിച്ച് താലിബാൻ

വനിതാ അദ്ധ്യാപകരോ മുതിർന്ന അദ്ധ്യാപകരോ മാത്രമേ പെൺകുട്ടികളെ പഠിപ്പിക്കാവൂ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളും ആൺകുട്ടികളും ഒരേ ക്ലാസിൽ ഇരുന്ന് പഠിക്കരുതെന്ന് ഫത്‌വ പുറപ്പെടുവിച്ച് താലിബാൻ. ഹെറാത്ത് പ്രവിശ്യയിലുള്ള സർക്കാർ, സ്വകാര്യ സർവ്വകലാശാലകൾക്ക് താലിബാൻ ഇതുസംബന്ധിച്ച നിർദ്ദേശം നൽകി.

സമൂഹത്തിലെ തിന്മകൾ വർദ്ധിച്ചുവരുന്നതിനുള്ള പ്രധാന കാരണം സഹ വിദ്യാഭ്യാസമാണെന്നാണ് താലിബാൻ പറയുന്നത്. അതിനാൽ അഫ്ഗാനിലെ കോളേജുകളിൽ നടപ്പിലാക്കുന്ന സഹ വിദ്യാഭ്യാസം നിർത്തലാക്കണമെന്നും താലിബാൻ വക്താവ് യോഗത്തിൽ ആവശ്യപ്പെട്ടു.

എന്റെ കുഞ്ഞിന് ഒരു ഓണയുരുള കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല, അതിന് മുൻപ് അവള്‍ പോയി: വേദനയോടെ സുരേഷ് ഗോപി

ഇരു വിഭാഗക്കാർക്കും വ്യത്യസ്ത ക്ലാസുകൾ സജ്ജീകരിക്കണമെന്നാണ് താലിബാൻ നൽകിയിരിക്കുന്ന നിർദ്ദേശം നൽകിയത്. വനിതാ അദ്ധ്യാപകരോ മുതിർന്ന അദ്ധ്യാപകരോ മാത്രമേ പെൺകുട്ടികളെ പഠിപ്പിക്കാവൂവെന്നും താലിബാൻ നിർദ്ദേശിച്ചു. അതേസമയം ഇത്തരമൊരു സാഹചര്യത്തിൽ രാജ്യത്തെ ആയിരക്കണക്കിന് വിദ്യാർത്ഥിനികൾക്ക് ഉപരി പഠനം ഉപേക്ഷിക്കേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button