ദുബായില്‍ ടാക്സി ഓടിക്കാനുള്ള പ്രൊഫഷണല്‍ പെര്‍മിറ്റ് ലഭിക്കുന്നതിനായി ഇനിമുതല്‍ ഡ്രൈവര്‍മാര്‍ ഭാഷാ-മാനസികാരോഗ്യ-സ്വാഭാവ സവിശേഷതാ പരീക്ഷകളില്‍ പങ്കെടുത്ത് വിജയിക്കണം. ഇതിനായി ദുബായ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സിയുടെ കീഴിലുള്ള ദി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ബ്രിട്ടീഷ് കൗണ്‍സിലുമായി ഒരു ഉടമ്പടിയില്‍ ഒപ്പിട്ടു.
ലോകനിലവാരമുള്ള സൗകര്യങ്ങള്‍ ദുബായില്‍ ഒരുക്കുക എന്ന തങ്ങളുടെ ലക്ഷ്യത്തിന്‍റെ ഭാഗമായാണ് ആര്‍ടിഎ ഈ നീക്കം നടത്തിയത്.
ഇതോടെ ദുബായില്‍ ടാക്സി ഓടിക്കാന്‍ താത്പര്യമുള്ളവര്‍ വിധേയരാകേണ്ട പരീക്ഷകളുടെ എണ്ണം രണ്ടായി. കഴിഞ്ഞ വര്‍ഷം മുതല്‍ നിലവില്‍ വന്ന അമിഡെസ്റ്റ് കമ്പനിയുടെ പരീക്ഷ നടക്കുന്നത് തുടരും. ഇംഗ്ലീഷ് ഭാഷയിലുള്ള അടിസ്ഥാന പരിജ്ഞാനം തുടങ്ങി ഓരോ അപേക്ഷകനും മാനസികാരോഗ്യ-സ്വഭാവ സവിശേഷതകള്‍ സംബന്ധമായ അഞ്ച് പരീക്ഷകള്‍ക്ക് വിധേയരാകും.
Post Your Comments