ദുബായ് ; കാരുണ്യത്തിന്റെ കരങ്ങൾക്ക് ആദരം. ദുബായിൽ ഈ ടാക്സി ഡ്രൈവർ ഏവർക്കും മാതൃകയാകുന്നു. ഭിന്നശേഷിയുള്ള യാത്രക്കാരനെ വീൽചെയറിൽ നിന്നും എടുത്ത് കാറിലേക്ക് കയറ്റിയ അൽ അറേബ്യ എന്ന ടാക്സി കമ്പനിയുടെ ഡ്രൈവറെയാണ് ദുബായ് ആർടിഎ ബോർഡ് ഒാഫ് എക്സിക്യൂട്ടിവ് ഡയറക്ടേഴ്സ് ഡയറക്ടർ ജനറലും ചെയർമാനുമായ മറ്റാർ അൽ തയർ ആദരിച്ചത്.
ഭിന്നശേഷിയുള്ള യാത്രക്കാരനെ ഇദ്ദേഹം വീൽചെയറിൽ നിന്നും എടുത്ത് കാറിലേക്ക് കയറ്റുന്നതും വീൽചെയർ എടുത്തുവയ്ക്കുന്നതിനും മറ്റും മാതാവിനെ സഹായിക്കുകയും ചെയുന്ന ദൃശ്യങ്ങൾ അതുവഴി കടന്നുപോയ മറ്റൊരു വ്യക്തി ക്യാമറയിൽ പകർത്തുകയായിരുന്നു. ഈ വീഡിയോ ആണ് ദുബായ് ആർടിഎ ഇവ സമൂഹമാധ്യമം വഴി പുറത്തുവിട്ടത്.
“ജീവനക്കാർ മറ്റുള്ളവരുമായി എങ്ങനെ ഇടപെടണമെന്നും ആർറ്റിഎ എന്താണോ ആഗ്രഹിച്ചിരുന്നതെന്നും തന്റെ ഒറ്റപ്രവർത്തിയിലൂടെ ഡ്രൈവർ കാണിച്ചു തന്നിരിക്കുകയാണ്. ഈ സംഭവത്തിലൂടെ ജനങ്ങൾക്ക് ആർടിഎയിൽ വലിയ വിശ്വാസം ഉണ്ടാവുമെന്നും ദുബായ് സർക്കാരും മറ്റും നൽകുന്ന സഹായങ്ങൾക്ക് പിന്തുണ ലഭിക്കുമെന്നും” ആർടിഎ അധികൃതർ പറഞ്ഞു.
HE Mattar Al Tayer honoured Al Arabia Company Taxi driver for his respectable efforts, having carried a person of determination from the sidewalk to his taxi, then helping his mother carry the wheelchair into the vehicle. 1/2 pic.twitter.com/jMJr4AfaAG
— RTA (@RTA_Dubai) December 18, 2017
Post Your Comments