ക്വെറ്റ: ബലോചിസ്ഥാനിലും പാക്-അധീന-കാശ്മീരിലും പാകിസ്ഥാന്‍ അഴിച്ചുവിടുന്ന ക്രൂരകൃത്യങ്ങളെപ്പറ്റി തന്‍റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചതിലൂടെ പ്രസ്തുത വിഷയത്തെ അന്താരാഷ്‌ട്രതലത്തില്‍ തുറന്നുകാട്ടാന്‍ സഹായിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് രംഗത്തുവരുന്ന ബലോച് നേതാക്കളുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിക്കുന്നു. ന്യൂഡല്‍ഹിയോട് കൂടുതല്‍ പ്രായോഗികമായ നീക്കങ്ങള്‍ ഈ വിഷയത്തില്‍ നടത്താനും ഈ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
ബാലോചിസ്ഥാനെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശസമിതിയിലും (യുഎന്‍എച്ച്ആര്‍സി) യൂറോപ്യന്‍ യൂണിയനിലും (ഇയു) പ്രതിനിധീകരിക്കുന്ന മെഹ്റാന്‍ മാരിയാണ് മോദിക്ക് അഭിനന്ദനവും പിന്തുണയുമായി ഇപ്പോള്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്.
“ബലോചിസ്ഥാനിലെ പ്രശ്നങ്ങള്‍ അന്താരാഷ്‌ട്ര ഫോറങ്ങളില്‍ ഉന്നയിക്കുമെന്നുള്ള തന്‍റെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ പരാമര്‍ശത്തിലൂടെ ബലോചിലെ ജനങ്ങള്‍ മറക്കപ്പെട്ടവരല്ല എന്ന പ്രത്യാശയാണ് പ്രധാനമന്ത്രി മോദി പകര്‍ന്നിരിക്കുന്നത്. പാകിസ്ഥാനും, അവരുടെ സൈന്യവും നടത്തുന്ന വംശഹത്യയുടെ ഇരകളാണ് ബലോച് ജനങ്ങള്‍,” മെഹ്റാന്‍ മാരി പറഞ്ഞു.
ശനിയാഴ്ച പാക്-അധീന-കാശ്മീരിലെ ഗില്‍ജിറ്റില്‍ തങ്ങളുടെ നേതാവായ ബാബാ ജാനെ തടവില്‍ നിന്ന്‍ മോചിപ്പിക്കണമെന്നും, പാക് സൈന്യം പ്രദേശത്ത് നിന്ന്‍ ഒഴിഞ്ഞു പോകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വന്‍ ജനകീയ പ്രക്ഷോഭം നടന്നിരുന്നു. ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിക്കെതിരെയും പ്രക്ഷോഭകാരികള്‍ പ്രതിഷേധിച്ചു.
Post Your Comments