ഇസ്ലാമാബാദ് : സ്വാതന്ത്ര്യദിനത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം കാശ്മീര്‍ വിഷയത്തില്‍ നിന്ന് ലോകശ്രദ്ധതിരിക്കാനാണെന്ന് പാകിസ്ഥാന്‍. കാശ്മീരിലും പാക് അധിനിവേശ കാശ്മീരിലും നടക്കുന്ന വിഷയങ്ങള്‍ വിഷയങ്ങള്‍ വ്യത്യസ്തമാണെന്ന് പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞു.മോദിയുടെ പ്രസംഗത്തിലൂടെ ബലൂചിസ്ഥാനില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ നടത്തുന്ന ഇടപെടലുകള്‍ വ്യക്തമാണമെന്നും സര്‍താജ് അസീസ് ആരോപിച്ചു.
സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള കാശ്മീരികളുടെ പ്രതിഷേധമാണ് നടക്കുന്നത്. ആയിരകണക്കിന് യുവാക്കള്‍ ആയുധമില്ലാതെയാണ് പ്രതിഷേധിക്കുന്നത്. അവിടെ നടക്കുന്ന സംഭവങ്ങള്‍ക്ക് തീവ്രവാദമായി ബന്ധമില്ലെന്ന് സര്‍താജ് അസീസ് പറഞ്ഞു. സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബധോനചെയ്ത് പ്രസംഗിക്കുമ്പോഴാണ് നരേന്ദ്രമോദി ബലൂചിസ്ഥാന്‍ വിഷയം പ്രതിപാദമാക്കിയത് .
കാശ്മീര്‍ പോലുള്ള പ്രധാനവിഷയങ്ങള്‍ തോക്കുകളിലൂടെ പരിഹരിക്കാന്‍സാധിക്കില്ല. ഇക്കാര്യത്തില്‍ ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ചചെയ്ത് പരിഹരിക്കുകയാണ് വേണ്ടത്. ബലൂചിസ്ഥാനിലേയും പാക് അധീന കാശ്മീരിലേയും ജനങ്ങളുടെ കഷ്ടപ്പാടുകള്‍ ഇന്ത്യ മനസ്സിലാക്കുന്നുണ്ട്. ഇവരുടെ പിന്തുണ ഇന്ത്യയ്ക്കാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
Post Your Comments