
ലക്നൗ: 13ാം വയസിൽ ഉത്തർപ്രദേശിൽ കൂട്ടബലാൽസംഗത്തിനിരയായ പെൺകുട്ടി നീതിക്ക് വേണ്ടി 11 വർഷങ്ങളായി നിരന്തരം കോടതി കയറിയിറങ്ങുകയാണ്. ഇതിനിടയില്‍ പെണ്‍കുട്ടിയെ സ്കൂളില്‍ നിന്നും പുറത്താക്കുകയും മറ്റ് പെണ്‍കുട്ടികളില്‍ നിന്നും അകന്ന് ജീവിക്കേണ്ട അവസ്ഥയിലേക്കുമായി മാറി. ബലാത്സംഗെയിം ചെയ്തവർ പ്രതികാരം ചെയ്യുമോയെന്ന് ഭയന്ന് പോലീസ് കരുതലിലായിരുന്നു ഇതുവരെ ഇവർ ജീവിച്ചത്. എങ്കിലും നിയമനടപടിയിൽ ധൈര്യത്തോടെ തന്നെ അവർ പിടിച്ചു നിന്നു.
2005ൽ മഴയുള്ള ഒരു വൈകുന്നേരം വീട്ടുജോലി കഴിഞ്ഞ് അനുജനോടൊപ്പം തിരിച്ചുവരികയായിരുന്ന പെൺകുട്ടിയെ നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു. 17നും 19നും ഇടക്ക് പ്രയമുള്ള പ്രതികൾ മദ്യപിച്ചിരുന്നു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയും കത്തുന്ന സിഗരറ്റ് കൊണ്ട് പൊള്ളലേൽപ്പിച്ചുമാണ് സംഘം അവളെ പീഡിപ്പിച്ചത്. പിന്നീട് റോഡരികിൽ ഉപേക്ഷിച്ച അവൾക്കരികിൽ 20 രൂപയുടെ നോട്ട് ഇട്ടുകൊടുത്തശേഷം പ്രതികൾ കാറിൽ രക്ഷപ്പെടുകയായിരുന്നു.
പെൺകുട്ടി നൽകിയ മൊഴിയനുസരിച്ച് പീഡിപ്പിക്കപ്പെട്ട സ്ഥലത്ത് നിന്നും അവളുടെ അടിവസ്ത്രങ്ങളും മുടിയും പൊലീസ് കണ്ടെടുത്തു. എന്നാൽ അധികാരവും സമ്പത്തുമുള്ള പ്രതിക്ക് അനുകൂലമായാണ് തെളിവുകൾ. അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിലിറങ്ങിയ പ്രതി സാധാരണ ജീവിതം നയിക്കുകയാണ്. ഇരയായ പെൺകുട്ടി ഇപ്പോഴും നീതി ലഭിക്കാതെ പീഡനത്തിന്റെ മുറിവുകളുമായി പുറത്ത് പൊലീസ് സുരക്ഷയിലും.
Post Your Comments