ന്യൂഡല്‍ഹി: രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുന്പോള്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കേജ്രിവാള് സുഖമായി മയങ്ങി. കേജ്രിവാള് മയങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യുകയും സോഷ്യല്‍ മീഡിയ അതേറ്റെടുക്കുകയും ചെയ്തു.
വി.ഐ.പികളുടെ നിരയില്‍ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദിന് സമീപത്ത് ഇരുന്ന കേജ്രിവാള് മയങ്ങിപ്പോവുകയായിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ട തന്റെ പ്രസംഗത്തില്‍ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിക്കാനും ഒപ്പം ഭരണനേട്ടങ്ങള്‍ എടുത്തു പറയാനുമാണ് മോദി ശ്രദ്ധിച്ചത്. അതേസമയം, മോദിയുടെ പ്രസംഗം നിലവാരമില്ലാത്തത് ആയതിനാലാണ് കേജ്രിവാള് ഉറങ്ങിയതെന്ന് പറഞ്ഞ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കേജ്രിവാളിനെ ന്യായീകരിച്ചു..
Post Your Comments