NewsInternational

പാക്കിസ്ഥാനുമായി ചർച്ചക്ക് തയാറാണെന്ന് ഇന്ത്യ

ന്യൂഡൽഹി : അതിർത്തി കടന്നുള്ള ഭീകരവാദം, പഠാൻകോട്ട് ആക്രമണം, മുംബൈ ഭീകരാക്രമണം തുടങ്ങിയ വിഷയങ്ങളിൽ പാക്കിസ്ഥാനുമായി ചർച്ചകൾക്ക് തയാറാണെന്നു ഇന്ത്യൻ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ്. അതിർത്തി ഭേദിച്ചുള്ള ഭീകരവാദവും ഭീകരരെ സഹായിക്കാനുള്ള പാകിസ്ഥാന്റെ മനോഭാവവും മാറ്റണമെന്നും സ്വരൂപ് പറയുകയുണ്ടായി. പഠാൻകോട്ട് ഭീകരാക്രമണത്തിനുശേഷം പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി ചർച്ചകൾ ഇന്ത്യ അവസാനിപ്പിച്ചിരുന്നു.

കാശ്മീർ വിഷയത്തിൽ ചർച്ചയ്ക്കായി പാകിസ്ഥാൻ ഇന്ത്യയെ ക്ഷണിച്ചതിന് മറുപടിയായാണ് വികാസ് സ്വരൂപിൻറെ പ്രതികരണം. എന്നാൽ കശ്മീർ വിഷയങ്ങൾ സംസാരിക്കുമോ എന്ന് ഇത് വരെ വ്യക്തമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button