KeralaNews

അഴിമതി അവസാനിപ്പിക്കാൻ ഫോർ ദി പീപ്പിൾ

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി അവസാനിപ്പിക്കാൻ വെബ്‌സൈറ്റ് ആരംഭിക്കുമെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു .ഫോർ ദി പീപ്പിൾ എന്ന പേരിലാണ് വെബ്‌സൈറ്റ് ആരംഭിക്കുക.മന്ത്രി മുതൽ പ്യൂൺ വരെയുള്ളവരെ നിരീക്ഷിക്കാൻ ജനങ്ങൾക്ക് അവസരം നൽകുന്നതാണ് പുതിയ വെബ്‌സൈറ്റ് .ഒക്ടോബറിൽ വെബ്‌സൈറ്റിന്റെ പ്രവർത്തനമാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. വെബ്‌സൈറ്റിലൂടെ ഉദ്യോഗസ്ഥരുടെ പ്രവർത്തികൾ ജനങ്ങൾക്ക് നിരീക്ഷിക്കാൻ കഴിയുന്നതാണ്. എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് നൽകാനും ജനങ്ങൾക്ക് അവസരമുണ്ട്.പരാതികളിൽ നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഒരു പ്രമുഖ മാധ്യമ പരിപാടിയിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button