NewsIndia

കശ്മീരിലെ പ്രശ്‌നങ്ങളെക്കുറിച്ച് നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കശ്മീരില്‍ അടുത്തിടെ നടന്ന സംഭവങ്ങള്‍ ഏതൊരു ഭാരതീയനെയും പോലെ തന്നെയും വേദനിപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ദല്‍ഹിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കശ്മീരിലെ നേതാക്കള്‍ ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും സ്ഥിതി ഇനിയും രൂക്ഷമായാല്‍ കശ്മീരിലെ പാവങ്ങളുടെ സ്ഥിതി വളരെ മോശമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ അതിക്രമങ്ങൾക്ക് ഒക്കെ പാകിസ്ഥാൻ ലോകത്തോട് മറുപടി പറയേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. കശ്മീരിലെ യുവാക്കളെ മുഖ്യധാരാ സാമ്പത്തിക മേഖലയിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾ നടത്തുമെന്നും സംസ്ഥാനത്തിന്റെ വികസനയാത്രയ്ക്ക് സാദ്ധ്യമായ എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button