KeralaNews

മെഡിക്കൽ പ്രേവേശനം നിയമോപദേശം തേടിയശേഷമെന്ന് ആരോഗ്യ മന്ത്രി

 തിരുവനന്തപുരം:സ്വാശ്രയമേഖലയിലെയുംസര്‍വകലാശാലയിലെയുംഎംബിബിഎസ്, ബിഡിഎസ് സീറ്റുകളിലും സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് പ്രവേശനം നടത്തണമെന്നുള്ള കേന്ദ്രനിര്‍ദേശം നടപ്പാക്കുന്നത് നിയമവിദഗ്ധരുമായി ആലോചിച്ചതിന് ശേഷമെന്ന് മന്ത്രി കെ കെ ഷൈലജ .സ്വാശ്രയ മാനേജ്‌മെന്റുകളിലെ എല്ലാ സീറ്റുകളിലും സര്‍ക്കാര്‍ നേരിട്ട് പ്രവേശനം നടത്തണമെന്നുകാണിച്ച് കേന്ദ്ര ആരോഗ്യവകുപ്പ് സംസ്ഥാനത്തെ പ്രവേശന മേല്‍നോട്ട സമിതിയായ ജസ്റ്റിസ് ജെയിംസ് കമ്മിറ്റിക്ക് കത്തയച്ചിരുന്നു. കേന്ദ്രനിര്‍ദേശം നടപ്പാക്കിയാല്‍ മാനേജ്മെന്റ് സീറ്റില്‍ സ്വന്തം നിലയില്‍ പ്രവേശനം നടത്താനുള്ള മനേജ്മെന്റുകളുടെ അവകാശം ഇല്ലാതാകും.കേരളത്തിലെ സര്‍ക്കാര്‍, സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മെറിറ്റ് സീറ്റില്‍ കേരളം നടത്തിയ പ്രവേശനപരീക്ഷയുടെയും മാനേജ്മെന്റ്, എന്‍ആര്‍ഐ സീറ്റുകളില്‍ ഏകീകൃത പ്രവേശനപരീക്ഷ(നീറ്റ്)യുടെയും അടിസ്ഥാനത്തിലാണ് പ്രവേശനം. .
കേരളത്തിൽ സ്വാശ്രയ കോളേജുകളും സര്‍ക്കാര്‍ സഹായത്തോടെയാണ് നിലനില്‍ക്കുന്നത്.കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ മാനേജ്മെന്റ് സീറ്റുകളില്‍ പ്രവേശനം നല്‍കാനുള്ള അധികാരം സര്‍ക്കാര്‍ ഏറ്റെടുത്താല്‍ ഫീസ്നിരക്ക് വന്‍തോതില്‍ വര്‍ധിപ്പിച്ച് നല്‍കണമെന്ന ആവശ്യം സ്വാശ്രയ മാനേജ്മെന്റുകള്‍ ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button