എ.ടി.എം തട്ടിപ്പിന്റെ അണിയറക്കഥകള്‍ ഒന്നൊന്നായി വെളിയില്‍ വന്നുകൊണ്ടിരിക്കെ തലസ്ഥാനത്ത് നെറ്റ് ബാങ്കിങ് തട്ടിപ്പും നടന്നതായി വാര്‍ത്ത. ഇടപാടുകാരുടെ വണ്‍ ടൈം പാസ്വേഡ് തന്ത്രത്തില്‍ കൈക്കലാക്കിയാണ് എ.ടി.എം കാര്‍ഡുകളില്‍നിന്ന് പണം തട്ടിയത്. നെയ്യാറ്റിന്‍കര താലൂക്കിലെ വില്ലേജ് ഓഫീസര്‍മാരാണ് ഇത്തരത്തിലുള്ള തട്ടിപ്പിന് കൂട്ടത്തോടെ ഇരയായത്.
എ.ടി.എം തട്ടിപ്പിനെപ്പറ്റി നിരവധി അഭ്യൂഹങ്ങള്‍ പരന്നിരിക്കുന്ന സാഹചര്യത്തില്‍ ഇടപാടുകാര്‍ക്കിടയില്‍ ഉടലെടുത്ത ആശങ്കയെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് നെറ്റ് ബാങ്കിംഗ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. മുംബൈയിലെ ഒരു നമ്പറില്‍ നിന്ന് ഇടപാടുകാരെ വളിച്ച് സുരക്ഷാകാരണങ്ങള്‍ കൊണ്ട് നിങ്ങളുടെ പിന്‍നമ്പര്‍ മാറ്റണമെന്ന് ആവശ്യപ്പെടും. എ.ടി.എം കവര്‍ച്ചയുടെ ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ എടിഎം കാര്‍ഡ് നമ്പര്‍ ഇടപാടുകാര്‍ നല്‍കുകയും ചെയ്യും. പിന്നീട് സമര്‍ത്ഥമായ സംസാരതിലൂടെ വിശ്വാസ്യത നേടിയാണ് നെറ്റ് ബാങ്കിങ് ആവശ്യത്തിന് ബാങ്ക് അധികൃതര്‍ നല്കുന്ന വണ്‍ടൈം പാസ്വേഡ് കരസ്ഥമാക്കുന്നത്.
നെയ്യാറ്റിന്‍കര താലൂക്കിന് കീഴിലുള്ള നാല് വില്ലേജ് ഓഫീസര്‍മാര്‍ക്കാണ് ഈ തട്ടിപ്പിലൂടെ സാലറി അക്കൗണ്ടില്‍ നിന്നുള്ള പണം നാഷ്ടമായിരിക്കുന്നത്. കൂടുതല്‍പേരെ തട്ടിപ്പ് സംഘം ഫോണില്‍ വിളിച്ചതായും സൂചനകളുണ്ട്. അരലക്ഷത്തോളം രൂപയാണ് വില്ലേജ് ഓഫീസര്‍മാര്‍ക്ക് നഷ്ടമായിട്ടുള്ളത്.
Post Your Comments