
ദുബായ് : പിതാവ് ഓടിച്ച കാർ അബദ്ധത്തിൽ ദേഹത്ത് കയറി കുഞ്ഞ് മരിച്ചു. തൃശൂർ പുന്നയൂർകുളം വടക്കേകാട് സ്വദേശി ആബിദിന്റെ മകൾ സമ (ഒന്നര വയസ്സ്) ആണ് മരിച്ചത്. കുഞ്ഞ് നിലത്ത് വീണ് കിടക്കുന്നത് അറിയാതെ കാർ പാർക്കിങ്ങിൽ നിന്ന് പുറകോട്ട് എടുത്തപ്പോൾ ദേഹത്ത് കയറുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഏറെ നാളത്തെ ചികിൽസക്ക് ശേഷം ഉണ്ടായതാണ് സമ.
Post Your Comments