ന്യൂഡല്‍ഹി: 29 പേരുമായി കാണാതായ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്നവരാരും രക്ഷപ്പെട്ടാനിടയില്ലെന്നു കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് രാംറാവു ഭാംറെ. കഴിഞ്ഞമാസം 22നു ചെന്നൈയിലെ താംബരത്തുനിന്ന് ആന്‍ഡമാനിലെ പോര്‍ട്ട്ബ്ലെയറിലേക്കു പോയ വിമാനമാണു കാണാതായത്.
വിമാനത്തിനായി ദിവസങ്ങളോളം ബംഗാള്‍ ഉള്‍ക്കടലില്‍ തെരച്ചില്‍ നടത്തിയിരുന്നെങ്കിലും വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. വിമാനത്തില്‍ രണ്ട് കോഴിക്കോട് സ്വദേശികളും ഉണ്ടായിരുന്നു. വിമാനത്തിന് അപകടം സംഭവിച്ചിരിക്കാമെന്നും ഇതിനു പിന്നില്‍ അട്ടിമറി സാധ്യത കാണുന്നില്ലെന്നും പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചിരുന്നു. വിമാനത്തിനായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്
Post Your Comments