![KANGANA](/wp-content/uploads/2016/08/KANGANA.jpg)
മുംബൈ : പ്രധാനമന്ത്രി നരേന്ദ്രമോദി കൊണ്ടു വന്ന ചെയ്ത സ്വച്ഛ് ഭാരത് അഭിയാന് പദ്ധതി വളരെയധികം പ്രശംസ പിടിച്ചു പറ്റിയ ഒന്നായിരുന്നു. എന്നാല്‍ ഇതാ പദ്ധതിയ്ക്കു വേണ്ടി ചിത്രീകരിച്ച പരസ്യചിത്രവും ശ്രദ്ധേയമായ സന്ദേശമാണ് മുന്നോട്ടു വെയ്ക്കുന്നത്.
ലക്ഷ്മീപൂജ ചെയ്യുന്ന വീടുകള്‍, കടകള്‍ തുടങ്ങിയ ഇടങ്ങള്‍ വൃത്തിഹീനമായതിനേത്തുടര്‍ന്ന് ലക്ഷ്മീദേവി അവിടെ നിന്ന് അപ്രത്യക്ഷമാകുന്നതാണ് പരസ്യത്തിന്റെ ആരംഭം. കൈകളില്‍ നിധികുംഭവും, താമരപ്പൂവുമായി ലക്ഷ്മീദേവിയുടെ വേഷത്തില്‍ എത്തുന്നത് നടി കങ്കണ റണൗട്ടാണ്. വൃത്തി, ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീദേവിയാണെന്ന രീതിയിലുള്ള പരസ്യത്തിന് രാജ്യമെമ്പാടും വന്‍ പ്രചാരമാണ് ലഭിക്കുന്നത്.
പരസ്യചിത്രം ഇതിനോടകം യൂട്യൂബിലും, സോഷ്യല്‍ മീഡിയയിലും വലിയ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. എന്തിനെക്കാളും ശുചിത്വമാണ് പ്രധാനമെന്നാണ് പരസ്യ ചിത്രത്തിലൂടെ പ്രേക്ഷകരെ മനസ്സിലാക്കിയ്ക്കുന്നത്. ശുചിത്വമാണ് സമൃദ്ധിയെന്നും ഈ ആശയത്തെ എല്ലാവരും സപ്പോര്‍ട്ട് ചെയ്യണമെന്നും പരസ്യത്തിന്റെ അവസാനം അമിതാഭ് ബച്ചനും, ഞാന്‍ കങ്കണയല്ല ഞാനൊരു ഇന്ത്യക്കാരിയാണ് എന്റെ രാജ്യത്തെ ശുചിത്വമാക്കേണ്ടത് എന്റെ കൂടി കടമയാണ് സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാന് പദ്ധതിയില്‍ നിങ്ങളും പങ്കാളികളാകണമെന്നും ഈ ആശയം എല്ലാവരിലും എത്തിക്കണമെന്ന് കങ്കണയും പരസ്യത്തിന്റെ അവസാനം പുറത്ത് വിട്ട വീഡിയോയില്‍ വ്യക്തമാക്കുന്നു.
Post Your Comments