ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്ന് കശ്മീരിനെ വേര്‍പെടുത്താന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ലെന്ന് രാജ്‌നാഥ് സിംഗ്. കാശ്മീര്‍ വിഷയത്തില്‍ രാജ്യസഭയില്‍ എംപിമാര്‍ ഒറ്റക്കെട്ടായാണ് സംസാരിച്ചത്. കശ്മീരിനെക്കുറിച്ചുള്ള ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പാകിസ്ഥാന്റെ സംഭാവനയാണെന്നും. പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുന്നതിനായി ആഗസ്റ്റ് 12 ന് രാഷ്ട്രീയ പാര്‍ട്ടികളുടെ സംയുക്ത യോഗം വിളിക്കുമെന്നും. യോഗത്തില്‍ പ്രധാനമന്ത്രിയടക്കമുള്ളവരെ പങ്കെടുപ്പിക്കുമെന്നു രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
പാകിസ്താന്‍ പ്രസിഡന്റ് നവാസ് ഷെരീഫിനെ രാജ്‌നാഥ് സിംഗ് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. കശ്മീരില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹ്ദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയെ കശ്മീര്‍ സ്വതന്ത്രമാക്കുന്നതിനായുള്ള രക്തസാക്ഷിയായി നവാസ് പ്രസ്താവിച്ചിരുന്നു. ഇന്ത്യയ്ക്ക് ചര്‍ച്ച ചെയ്യാനുള്ളത് പാകിസ്താന്‍ അധീന കശ്മീരിനെ കുറിച്ച് മാത്രമാണ്. ജമ്മു-കശ്മീര്‍ വിഷയം ഇവിടെ ഉദിക്കുന്നതേയില്ലയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments