കൊച്ചി: മലയാളികളുടെ ഐഎസ് ബന്ധവുമായി ബന്ധപ്പെട്ട് പിടിയിലായ മുംബൈ സ്വദേശികളായ പ്രതികളുടെ കസ്റ്റഡി കാലാവധി ഈ മാസം 18 വരെ നീട്ടി. കേസിൽ യുഎപിഎ ചുമത്തപ്പെട്ട സാഹചര്യത്തിൽ ചോദ്യം ചെയ്യാൻ കൂടുതൽ സമയം വേണമെന്ന പോലീസിന്റെ ആവശ്യത്തെ തുടർന്നാണിത്.
പ്രതികളുടെ ഒരു വർഷത്തെ ടെലഫോൺ സംഭാഷണങ്ങൾ പരിശോധിക്കണം. മുബൈയിലെത്തിച്ച് തെളിവെടുക്കണം, ഇവരുടെ കൂട്ടാളി കാസർകോട് സ്വദേശി ഷിഹാദിനെ കശ്മീരിൽ നിന്ന് വിളിച്ചയാളെ കണ്ടെത്തണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കസ്റ്റഡി കാലവധി നീട്ടാനുള്ള അപേക്ഷ പൊലീസ് സമർപ്പിച്ചത്. ഐഎസിൽ ചേർന്നെന്ന് സംശയിക്കുന്ന കാസർകോട് സ്വദേശി അഷ്ഫാക്ക് ഒന്നാംപ്രതി അർഷിയുമായി സ്ഥിരം ഫോണിൽ സംസാരിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വസ്തുതകളെല്ലാം പരിഗണിച്ചാണ് എറണാകുളം ജില്ലാ പ്രിൻസിപ്പൻ സെഷൻസ് കോടതി പ്രതികളുടെ കസ്റ്റഡി കാലാവധി 10 ദിവസം കൂടി നീട്ടിയത്.
Post Your Comments