Kerala

എക്‌സൈസ് വകുപ്പിന് വിവരങ്ങള്‍ കൈമാറാന്‍ പുതിയ വാട്ട്‌സ്ആപ്പ് നമ്പര്‍

തിരുവനന്തപുരം : എക്‌സൈസ് വകുപ്പിന് വിവരങ്ങള്‍ കൈമാറാന്‍ പുതിയ വാട്ട്‌സ്ആപ്പ് നമ്പര്‍. 9061178000 എന്ന നമ്പറിലേക്ക് ലഹരി വസ്തുക്കളുടെ ഉപയോഗം, വില്‍പ്പന എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാം. സന്ദേശം കൈമാറുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

സമൂഹത്തില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളുടെ സഹകരണത്തോടെ മാത്രമെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ കഴിയൂവെന്നും വാട്ട്‌സ്ആപ്പ് നമ്പറിന്റെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. മദ്യത്തിന്റെ ഉപഭോഗം കുറക്കാന്‍ മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതി ഉദ്ദേശിച്ച ഫലം കണ്ടില്ല. വിദേശമദ്യവില്‍പനയില്‍ കുറവുണ്ടായപ്പോള്‍ ബിയര്‍,വൈന്‍ വില്‍പനയില്‍ 62 ശതമാനം വര്‍ദ്ധനയുണ്ടായി.

ഒരുവിഭാഗം ചെറുപ്പക്കാര്‍ കഞ്ചാവും ഇതര മയക്കുമരുന്നുകളും ഉപയോഗിക്കാന്‍ തുടങ്ങി. ഇതു ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. ഇതു തടയാന്‍ എക്‌സൈസ് വകുപ്പ് മാതൃകാപരമായ പദ്ധതികള്‍ നടപ്പാക്കി വരുന്നു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികള്‍ പോലും വന്‍തോതില്‍ ലഹരിക്കടിപ്പെട്ടിരിക്കുന്നു. വനിതകള്‍ക്കിടയിലെ ലഹരി ഉപയോഗം കണ്ടെത്താനും അവരെ സാമൂഹ്യ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും വകുപ്പില്‍ കൂടുതല്‍ വനിതകളെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button