ചൂട് കൂടുകയാണ്. അതോടോപ്പം തന്നെ പാമ്പുകളും മറ്റും മാളങ്ങൾ വിട്ട് ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നു. അത് കൊണ്ട് തന്നെ നാം വളരെയേറെ സൂക്ഷിക്കേണ്ടതുണ്ട്. ഉറങ്ങുന്നതിന് മുൻപ് വീടിന്റെ അകവും പുറവും നല്ലപോലെ വീക്ഷിക്കണം. കൂടാതെ വാതിലുകളും ജനലുകളും തുറന്നിടരുത്.
രാത്രികാലങ്ങളിൽ പുറത്തിറങ്ങേണ്ടി വന്നാൽ ലൈറ്റ് ഇട്ട ശേഷം മാത്രം ഇറങ്ങുക. കൂടാതെ ടോർച്ച് കൈയിൽ കരുതുകയും വേണം. നടക്കുമ്പോൾ ഉറച്ച കാലടിയോടുകൂടി ശബ്ദമുണ്ടാക്കി നടക്കണം. പതുങ്ങി പതുങ്ങി നടക്കരുത്.
നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ കയറുന്നതിനുമുൻപ് ഉൾഭാഗം നല്ലപോലെ വീക്ഷിക്കണം. കുറ്റിക്കാടുകൾ, പുല്ലുകൾ വളർന്നു നിൽക്കുന്ന സ്ഥലങ്ങളിൽ വാഹങ്ങൾ പാർക്ക് ചെയ്യാതിരിക്കുക. ഹെൽമെറ്റ്, ഷൂസ്, ജാക്കറ്റുകൾ, പുറത്ത് ഉണങ്ങാനിട്ടിരുന്ന തുണികൾ എന്നിവ നന്നായി പരിശോധിക്ച്ച ശേഷം മാത്രം ധരിക്കുക.
Post Your Comments