ജലന്ധര്‍● ബൈക്കിലെത്തിയ അക്രമികളുടെ വെടിയേറ്റ പഞ്ചാബിലെ മുതിര്‍ന്ന ആര്.എസ്.എസ് നേതാവ് ജഗദീഷ് ഗാംഗേജയുടെ നില അതീവഗുരുതരം. ഇന്ന് രാവിലെയാണ് ഭാര്യക്കൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ ബൈക്കിലെത്തിയ അക്രമികള്‍ തടഞ്ഞുനിര്‍ത്തി നിറയൊഴിച്ചത്. മൂന്ന് തവണ വെടിയേറ്റ ഗാംഗേജയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഭാര്യക്ക് പരിക്കേറ്റില്ല.
കൃത്യത്തിന് ശേഷം കടന്നുകളഞ്ഞ അക്രമികളെ ഇതുവരെയും അറസ്റ്റ് ചെയ്യാന്‍ പോലീസിനായിട്ടില്ല. സംഭവം അന്വേഷിക്കാന്‍ പൊലിസിന്റെ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഭവം നടന്ന സ്ഥലത്തിന് സമീപമുള്ള കടകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പൊലിസ് പരിശോധിച്ച് വരികയാണ്. ഗാംഗേജിനെ പ്രവേശിപ്പിച്ച ആശുപത്രിക്ക് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments