കൊച്ചി: ബി.ജെ.പിയുമായി യാതൊരു ബന്ധത്തിനും ഇല്ലെന്ന് സൂചന നല്‍കിയ കേരള കോണ്‍ഗ്രസിനും കെ.എം മാണിക്കും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ മറുപടി. ബി.ജെ.പി ആരെയും പോയി ക്ഷണിച്ചിട്ടില്ല.
വരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവരാണ്. എന്‍.ഡി.എ ഒരധ്യായവും തുറന്നിട്ടില്ല. അതിനാല്‍ അടയ്‌ക്കേണ്ട കാര്യമില്ല. തീരുമാനം മാണി ഔദ്യോഗികമായി പ്രഖ്യാപിക്കട്ടെയെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.
ബി.ജെ.പിയുമായി യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് കെ.എം മാണി ചരല്‍ക്കുന്ന് ക്യാമ്പില്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. ബി.ജെ.പിയുമായി
യാതൊരു ബന്ധത്തിനും ഇല്ലെന്ന് ക്യാമ്പില്‍ ജോസ് കെ മാണി അവതരിപ്പിച്ച പ്രമേയത്തിലും പറഞ്ഞിരുന്നു.
Post Your Comments