ന്യൂഡല്‍ഹി ● ഗോ സംരക്ഷണത്തിന്റെ മറവില്‍ ഇവിടെ നടക്കുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം സംഭവങ്ങളില്‍ സംസ്ഥാനങ്ങള്‍ നിയമനടപടികള്‍ സ്വീകരിക്കണം. ഇതു സംബന്ധിച്ച് സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മോദി പറഞ്ഞു. പശു സംരക്ഷണത്തിന്റെ പേരില്‍ ചിലര്‍ കച്ചവടസ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. പലരുടെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മറച്ചുവെക്കാനുള്ള മറയായി പശുസംരക്ഷണം മാറുന്നു. ഗോ സംരക്ഷണം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് പശുക്കള്‍ പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും കഴിക്കുന്ന സാഹചര്യം ഇല്ലാതാക്കുകയാണ്. ഇങ്ങനെ നിരവധി പശുക്കള്‍ ചാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്‍ ഡി എ സര്‍ക്കാരിന്റെ വെബ് പോര്‍ട്ടലിന്റെ രണ്ടാം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.
Post Your Comments