തിരുവനന്തപുരം: നാടിനെ നയിക്കേണ്ട ഐ എ എസ് ഉദ്യോഗസ്ഥർക്ക് കർക്കിടക മാസത്തെ പേടി. അന്ധവിശ്വാസമാണെങ്കിലും പുതിയ ചുമതലകൾ കർക്കിടത്തിൽ ഏൽക്കാൻ മടിച്ച് ഐ എ എസ് ഉദ്യോഗസ്ഥർ. പുതിയ തസ്തികകളിലേക്ക് 10 കളക്ടർമാർ ഉൾപ്പടെ 19 ഐ എ എസ് ഉദ്യോഗസ്ഥരെയാണ് മാറ്റിയിരിക്കുന്നത്.
ഉദ്യോഗസ്ഥർക്ക് ചുമതലയേൽക്കാൻ മലയാള വർഷം തുടങ്ങുന്ന ചിങ്ങം ഒന്നിനാണ് താല്പര്യം. ഉത്തരവ് വന്നതോടെയാണ് ചിലർ കർക്കിടക പ്രശ്നം ഉന്നയിച്ചത്. രണ്ടാഴ്ച കൂടിയേ ‘പഞ്ഞമാസം’ അവസാനിക്കാൻ ഉള്ളതിനാൽ പലരും ചുമതലയേൽക്കുന്നത് നീട്ടിവച്ചിരിക്കുകയാണ്.
Post Your Comments