ഗോര്‍ ; അരിയും പഞ്ചസാരയും എണ്ണയും ഒരു ആട്ടിന്‍കുട്ടിയെയും പ്രതിഫലമായി വാങ്ങി അഫ്ഗാനില്‍ പിതാവ് 55 കാരന് തന്‍റെ ആറു വയസ്സുകാരിയായ മകളെ വിവാഹം ചെയ്തു കൊടുത്തു.ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു ഇത്.സയിദ് അബ്ദുള്‍ കരീം എന്ന 55 അമ്പത്തഞ്ചു കാരനാണ് പിതാവ് തന്റെ ആറു വയസുകാരിയെ വിവാഹം ചെയ്തു കൊടുത്തത്. ഈ വിവരം പുറം ലോകത്ത് എത്തിച്ചത് വധുവിന്റെ ഒരു ബന്ധു പോലീസിൽ പരാതി നൽകിയതോടെയാണ്.
തുടര്‍ന്ന് വരനും വധുവിന്റെ പിതാവും അറസ്റ്റിലാവുകയും ചെയ്തു. കടുത്ത ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന തനിക്കു ഈ വിവാഹം ഒരു ആശ്വാസമാകുകയും പ്രലോഭനങ്ങളിൽ താനറിയാതെ വീഴുകയായിരുന്നെന്നും പിതാവ് പോലീസിനോട് പറഞ്ഞു.ഗാരിബ്ഗോള്‍ എന്നറിയപ്പെടുന്ന തന്റെ മകള്‍ക്ക് 18 വയസ് തികയുന്നത് വരെ അവളെ ലൈംഗികമായി ഉപയോഗിക്കില്ലെന്ന് ഭര്‍ത്താവ് തനിക്ക് ഉറപ്പ് നല്‍കിയിരുന്നുവെന്നും പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.എന്നാല്‍ അബ്ദുള്‍ കരീം ഈ ആറ് വയസുകാരിയെ രാത്രിയില്‍ വിവസ്ത്രയാക്കിയിരുന്നുവെന്നാണ് വിവാഹത്തെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയ ബന്ധു ആരോപിക്കുന്നത്.
വിവാഹത്തിന് ശേഷം പെണ്‍കുട്ടിയെ അബ്ദുള്‍ കരീം ഗോര്‍ പ്രവിശ്യയിലെ ഫിറോസ്കോഹിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടു പോയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ആറ് വയസുകാരി തന്റെ ഭാര്യയാണെന്നും അവളുടെ പിതാവ് അവളെ തനിക്ക് തന്നതാണെന്നും അബ്ദുള്‍ കരീം പറഞ്ഞിരുന്നുവെന്നാണ് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്ത ബന്ധു വെളിപ്പെടുത്തുന്നത്.തുടര്‍ന്ന് താനും സുഹൃത്തും കൂടി ഗോര്‍ പ്രവിശ്യയിലെ വുമണ്‍സ് റൈറ്റ്സ് ബ്യൂറോയെ സമീപിക്കുകയായിരുുന്നുവെന്നും അയാള്‍ പറയുന്നു.ഫൂട്ടേജ് ന്യൂസ് സൈറ്റായ ദി ഒബ്സേര്‍വേര്‍സ് ഇതിലെ ചില ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
കുട്ടിയെ വിവാഹമോചനം ചെയ്യിക്കാനും കുട്ടിയുടെ പിതാവിന് അവള്‍ക്ക് മേല്‍ പിതാവെന്ന നിലയിലുള്ള അവകാശങ്ങള്‍ നീക്കം ചെയ്യാനുമുള്ള നീക്കങ്ങള്‍ ആരംഭിച്ചുവെന്നാണ് ബ്യൂറോ പറയുന്നത്. ഇപ്പോള്‍ ഈ പെണ്‍കുട്ടി അമ്മയ്ക്കൊപ്പമാണ് കഴിയുന്നത്.ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയി 60 വയസുള്ള അഫ്ഗാന്‍ പുരോഹിതന്‍ വിവാഹം കഴിക്കുകയും അറസ്റ്റിലാവുകയും ചെയ്ത വാര്‍ത്ത പുറത്ത് വന്ന ദിവസങ്ങള്‍ തികയുന്നതിന് മുന്നേ ഈ വാർത്ത പുറത്തുവന്നത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.
Post Your Comments