
റിയോ ഒളിമ്പിക്സിനായി ബിബിസി ഒരുക്കിയ ട്രെയിലര്‍ വൈറൽ ആകുന്നു . ആകർഷകമായ പശ്ചാത്തല സംഗീതത്തോട് കൂടി ഒളിമ്പിക്സിന് എത്തുന്ന കായിക താരങ്ങളെ മൃഗങ്ങളുടെ ശൗര്യത്തോട് ഉപമിച്ചാണ് ബിബിസി ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. റിയോയിലെ തന്നെ ടിജുകാ മഴക്കാടുകളുടെ പശ്ചാത്തലത്തിൽ ത്രിഡി ആനിമേഷനിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത് . അവസാനം ഈ മൃഗങ്ങളെല്ലാം കായികതാരങ്ങളുടെ രൂപം പ്രാപിച്ച് റിയോ ഒളിമ്പിക്സിനായി തയ്യാറാകുന്നതായാണ് വീഡിയോയിൽ ഉള്ളത്.
Post Your Comments