അഡിസ് അബാബ : കൊതുകുശല്യം ഇല്ലാതാക്കാന്‍ പുതിയ മാര്‍ഗവുമായി ശാസ്ത്രജഞന്മാര്‍. കോഴിയുടെ മണമടിച്ചാല്‍ കൊതുക് ആ പരിസരത്ത് പോലും വരില്ലെന്നാണ് എത്യോപ്യയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. അഡിഡാസ് അബാബ യൂനിവേഴ്‌സിറ്റിയിലെ പ്രൊഫ.ഹബ്‌തെ ടെക്കിയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്.
മനുഷ്യരെ കടിക്കുന്ന കൊതുക് എന്തുകൊണ്ട് കോഴികളെ ആക്രമിക്കുന്നില്ല എന്നത് സംബന്ധിച്ച് നടത്തിയ പഠനമാണ് നിര്‍ണായ വിവരങ്ങള്‍ ശാസ്ത്രലോകത്തിന് സമ്മാനിച്ചത്. മലേറിയ ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ പടരാതിരിക്കാന്‍ പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. കോഴിയുടെ മണമുള്ള ദ്രവ്യം ഉത്പാദിപ്പിച്ച് നടത്തിയ പഠനവും വിജയകരമായിരുന്നു. പടിഞ്ഞാറന്‍ എത്യോപ്യയിലെ മൂന്ന് ഗ്രാമങ്ങളില്‍ നടത്തിയ പഠനത്തില്‍ കോഴികളില്‍ നിന്ന് കൊതുക് അകന്ന് നില്‍ക്കുന്നതായി കണ്ടെത്തി. കൊതുകുകളെ ഭക്ഷിക്കുമെന്നതാണ് കോഴികളില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ അവയെ പ്രേരിപ്പിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
Post Your Comments