Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
IndiaNews

മോട്ടോര്‍ വാഹന നിയമ ഭേദഗതിബില്ലിന് തീരുമാനം

ന്യൂഡൽഹി :മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര മന്ത്രി സഭ തീരുമാനിച്ചു.റോഡപകടങ്ങള്‍ പകുതിയായി കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു തീരുമാനം .ഓരോ വര്‍ഷവും അഞ്ചുലക്ഷം റോഡപകടങ്ങളാണ് സംഭവിക്കുന്നത്.ഇത് തടയുന്നതിന് കര്‍ശന നിയമ വ്യവസ്ഥകളാണ് ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ലൈസൻസ് രെജിസ്ട്രേഷൻ വ്യവസ്ഥകൾ കർശനമാക്കും ,വിവിധ കുറ്റങ്ങൾക്കുള്ള പിഴയും ശിക്ഷയും കൂടും,റോഡ് അപകടങ്ങൾക്കുള്ള നഷ്ടപരിഹാരത്തുക വർധിപ്പിക്കും,തുടങ്ങിയവയാണ് ബില്ലിൽ നിർദ്ദേശിച്ചിരിക്കുന്നത്. കൂടാതെ പുതുതായി 28 വകുപ്പുകൾ കൂടി ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അപകടമരണങ്ങളില്‍ 10 ലക്ഷം രൂപവരെ നഷ്ടപരിഹാരം. സ്റ്റേജ് കാര്യേജ്, കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റുകളില്‍ ഇളവുനല്‍കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അധികാരം ,ആളുകളെ ഇടിച്ചിട്ട് നിര്‍ത്താതെപോവുന്ന കേസുകളില്‍ നഷ്ടപരിഹാരം 25,000 രൂപയില്‍നിന്ന് രണ്ടുലക്ഷം ആക്കും,തുടങ്ങിയ മാറ്റങ്ങളാണ് ബില്ലിൽ വരുത്തുന്നത്.പ്രായപൂര്‍ത്തിയാകാത്തവര്‍ വരുത്തിവെക്കുന്ന വാഹനാപകടങ്ങള്‍ക്ക് രക്ഷിതാവിന് ശിക്ഷ, കുട്ടികളെ ‘ജുവനൈല്‍ ജസ്റ്റീസ് ആക്ട്’ പ്രകാരം വിചാരണ ചെയ്യും, മദ്യപിച്ച് അതിവേഗം വാഹനമോടിക്കൽ ,ലൈസൻസ് ഇല്ലാതെ വാഹനമോടിക്കൽ,ഓവർ ലോഡിങ് തുടങ്ങിയവക്ക് പിഴയും ശിക്ഷയും നാഷണല്‍ രജിസ്റ്റര്‍ ഫോര്‍ ഡ്രൈവിങ് ലൈസന്‍സ്, നാഷണല്‍ രജിസ്റ്റര്‍ ഫോര്‍ വെഹിക്കിള്‍ രജിസ്‌ട്രേഷന്‍ എന്നിവ സ്ഥാപിക്കും,വാഹനങ്ങളുടെ പരിശോധനയും സര്‍ട്ടിഫിക്കറ്റ് നൽകലും പരിഹരിക്കും,തുടങ്ങിയവ ആയിരിക്കും നിയമ ഭേദഗതി ബില്ലിൽ ഉണ്ടാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button