KollamNattuvarthaLatest NewsKeralaNews

ആ​ര്യ​ങ്കാ​വ് മോ​ട്ടോ​ർ വാ​ഹ​ന ചെ​ക്പോ​സ്റ്റി​ൽ വിജിലൻസ് പ​രി​ശോ​ധ​ന​: പണം പിടിച്ചെടുത്തു

പു​ന​ലൂ​ർ: ആ​ര്യ​ങ്കാ​വ് മോ​ട്ടോ​ർ വാ​ഹ​ന ചെ​ക്പോ​സ്റ്റി​ൽ വി​ജി​ല​ൻ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ​ക്കി​ൽ​പെ​ടാ​ത്ത 25,120 രൂ​പ പി​ടിച്ചെടുത്തു. വാ​ഹ​ന​ങ്ങ​ളി​ൽ​ നി​ന്ന്​ പ​ടി​യാ​യി സ്വീ​ക​രി​ച്ച് ഏ​ജ​ന്‍റ് വ​ശ​വും ചെ​ക്പോ​സ്റ്റി​ലും ക​ണ​ക്കി​ൽ​പെ​ടാ​തെ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​മാ​ണി​തെ​ന്ന് വി​ജി​ല​ൻ​സ് സം​ഘം അ​റി​യി​ച്ചു.

ചെ​ക്പോ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​റി​വോ​ടെ ഇ​തു​വ​ഴി ലോ​ഡു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നും​ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ ​നി​ന്നും​ ഏ​ജ​ന്‍റു​മാ​ർ മു​ഖാ​ന്തി​രം അ​ന​ധി​കൃ​ത​ക​ര​മാ​യ പ​ണ​പ്പി​രി​വ് ന​ട​ത്തു​ന്ന​താ​യ ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ർ​ന്ന് വി​ജി​ല​ൻ​സ് ഡി​വൈ.​എ​സ്.​പി സ​ജാ​ദി​ന്‍റെ നി​ർ​ദേ​ശാനു​സ​ര​ണം വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​യാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ചെ​ക്പോ​സ്റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​റി​വോ​ടെ ആ​ര്യ​ങ്കാ​വ് സ്വ​ദേ​ശി​യാ​യ ഏ​ജ​ന്‍റാ​ണ് പ​ണ​പ്പി​രി​വ് ന​ട​ത്തി​യ​ത്. ഇ​യാ​ളി​ൽ ​നി​ന്ന്​ 23,020 രൂ​പ​യും ചെ​ക്പോ​സ്റ്റി​ൽ​ നി​ന്ന്​ ക​ണ​ക്കി​ൽ​പെ​ടാ​ത്ത 2100 രൂ​പ​യും പി​ടി​ച്ചെടുത്തിട്ടുണ്ട്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​റി​വോ​ടെ​യാ​ണ് പ​ണ​പ്പി​രി​വ് ന​ട​ത്തി​യ​തെ​ന്ന് ഇ​യാ​ൾ വി​ജി​ല​ൻ​സി​ന് മൊ​ഴി ന​ൽ​കി.

Read Also : നീലേശ്വരത്ത് പട്ടാപ്പകല്‍ വീട്ടില്‍ കയറി പരാക്രമം: വീട്ടുകാര്‍ക്ക് നേരെ കത്തി വീശി, ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

ഗ​സ​റ്റ​ഡ്​ ഓ​ഫീ​സ​റാ​യ പ​ട്ടാ​ഴി തെ​ക്ക് കൃ​ഷി ഓ​ഫീസ​ർ സു​നി​ൽ വ​ർ​ഗീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ കൊ​ല്ലം വി​ജി​ല​ൻ​സ് യൂ​ണിറ്റി​ലെ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ടി. ​ബി​ജു, വി. ​ജോ​ഷി, വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സു​നി​ൽ​കു​മാ​ർ, ഷാ​ഫി, വി. ​സു​നി​ൽ, ദേ​വ​പാ​ൽ, ക​ബീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പൊ​തു​ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ അ​ഴി​മ​തി സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ വി​ജി​ല​ൻ​സ് ടോ​ൾ ഫ്രീ ​ന​മ്പ​രാ​യ 1064, 9447582422 എ​ന്ന ന​മ്പ​രി​ലോ 04742795092 എ​ന്ന ഓ​ഫീസ് ന​മ്പ​രി​ലോ അ​റി​യി​ക്ക​ണ​മെ​ന്ന് വി​ജി​ല​ൻ​സ് ഡി​വൈ.എ​സ്.​പി അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button