KeralaLatest NewsNewsTechnology

ഗൂഗിൾ മാപ്പ് വഴികൾ തെറ്റിച്ചിട്ടുണ്ടോ? എങ്കിൽ കാരണം ഇതാണ്

ഗൂഗിൾ മാപ്പ് ഉപയോഗിക്കുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണം

ഗൂഗിൾ മാപ്പ് ഉപയോഗിച്ച് വഴി തിരയുന്നവർക്ക് പുതിയ മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. തിരക്ക് കുറവുള്ള വഴികൾ ആദ്യം നിർദ്ദേശിക്കുന്ന ഗൂഗിൾ മാപ്പിന്റെ അൽഗോരിതം വഴിതെറ്റിക്കാമെന്നും ഇക്കാര്യത്തിൽ സൂക്ഷ്മത പുലർത്തണമെന്നുമാണ് മോട്ടോർ വാഹന വകുപ്പ് നിർദേശിച്ചിട്ടുള്ളത്.

മഴക്കാലങ്ങളിലും രാത്രികാലങ്ങളിലും അപകടസാധ്യത കൂടുന്നതിനാൽ അപരിചിതമായ റോഡുകൾ തിരഞ്ഞെടുക്കരുതെന്നാണ് മുന്നറിയിപ്പ്. കൂടാതെ, സിഗ്നൽ നഷ്ടപ്പെടാൻ സാധ്യത ഉള്ള റൂട്ടുകൾ ഡൗൺലോഡ് ചെയ്യാനും മോട്ടോർ വാഹന വകുപ്പ് നിർദേശിക്കുന്നുണ്ട്.

Also Read: എയർടെൽ: മൊബൈൽ നിരക്കുകൾ വർദ്ധിപ്പിക്കാൻ സാധ്യത

ട്രാഫിക് കുറവുള്ള റോഡുകളാണ് ഗൂഗിൾ മാപ്പ് അൽഗോരിതം ആദ്യം കാണിക്കുക. എന്നാൽ, ഈ വഴികൾ സുരക്ഷിതമാകണമെന്നില്ല. ഗൂഗിൾ മാപ്പ് ഉപയോഗിക്കുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button