ന്യൂഡല്‍ഹി: ആനന്ദിബെന്‍ പട്ടേലിന്റെ പിന്‍ഗാമിയായി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്കു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വരുമെന്ന അഭൂഹങ്ങള്‍ തെറ്റാണെന്നും ബിജെപിയെ നയിക്കാന്‍ അമിത് ഷാ തുടര്‍ന്നും ഉണ്ടാവുമെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ നിതിന്‍ ഗഡ്ഗരിയെയും സരോജ് പാണ്ഡെയെയും നിരീക്ഷകരായി ഗുജറാത്തിലേക്ക് ധാരണ ആയി. നിയമസഭാകക്ഷി യോഗം ചേര്‍ന്ന് ഉടന്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും’ വെങ്കയ്യ നായിഡു അറിയിച്ചു.
ആനന്ദിബെന്‍ പട്ടേലിന്റെ രാജി ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു വെങ്കയ്യ നായിഡു.
Post Your Comments